HOME
DETAILS

കാവേരി നദീജലത്തര്‍ക്കം: കര്‍ണാടകത്തിന് അധിക ജലം

  
backup
February 16 2018 | 05:02 AM

national-16-02-18-auvery-water-dispute-verdict

ന്യൂഡല്‍ഹി: രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് ആശ്വാസകരമായി സുപ്രിം കോടതി വിധി.കര്‍ണാടകത്തിന് അധിക ജലം നല്‍ഡകാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് കര്‍ണാടകത്തിന് 14.75 ടി.എം.സ് അധികജലം നല്‍കണം. തമിഴ് നാടിന്റെ വിഹിതം 177.25 ടി.എം.സിയായി കുറച്ചു. അധിക ജലം വേണമെന്ന കേരളത്തിന്റെയും പുതുച്ചേരിയുടേയും ഹരജി കോടതി തള്ളി.
 
ട്രൈബ്യൂണല്‍ ഉത്തരവ് ഭേദഗതി ചെയ്യുന്നതാണ് സുപ്രിം കോടതി വിധി. തമിഴിനാടിന് 192ടി.എംസി അനുവദിച്ചായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്. നദിയിലെ ജലം വീതിച്ച് നല്‍കിയ 2007 ലെ കാവേരി നദീ ജല തര്‍ക്കപരിഹാര ട്രിബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജികളിലാണ് വിധി പ്രഖ്യാപിച്ചത്.

കാവേരിയിലെ 740 ടി. എം .സി ജലം കാവേരി തര്‍ക്കപരിഹാര ട്രിബ്യൂണല്‍ കേരളം, തമിഴ്‌നാട് , കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും ഒപ്പം പുതുച്ചേരിക്കുമായി 2007 ല്‍ വീതിച്ച് നല്‍കിയിരുന്നു. കര്‍ണാടകക്ക് 270 ടി.എം സി, തമിഴ്‌നാടിന് നൂറ്റി പത്തൊന്‍പത്, കേരളത്തിന് മുപ്പത്, പുതുച്ചേരിക്ക് എഴ് ടി എം സി എന്നിങ്ങനെയായാണ് ട്രീബൂണല്‍ വീതിച്ചത്. എന്നാല്‍ ഈ വിധിയില്‍ അതൃപ്തരായ മൂന്ന് സംസ്ഥാനങ്ങളും സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

99.8 ടി എം സി ജലം വിട്ട് കിട്ടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം, കബനി, ഭവാനി അടക്കമുള്ള കൈവഴികളിലൂടെ ചുരുങ്ങിയത് 147 ടി.എംസി ജലമെങ്കിലും കാവേരിയിലേക്ക് ഒഴുകുന്നുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടി.

അതേസമയം, കാവേരി നദീതട ജില്ലകളിലും തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടക സുരക്ഷശക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  42 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago