പാചകവാതക ടാങ്കര്‍ മറിഞ്ഞു
കൊയിലാണ്ടി: ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ലോറി മറിഞ്ഞു. കൊയിലാണ്ടിക്കടുത്ത് തിരുവങ്ങുരില് ഞായറാഴ്ച പുലര്‍ച്ചെ 6.30നായിരുന്നു അപകടം. മംഗലാപുരത്തുനിന്നു പാലക്കാട്ടേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ എതിരേവന്ന കാറിന് വശം കൊടുക്കുന്നതിനിടെ ഒന്നരയടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ തൃശ്ശിനാപള്ളി സ്വദേശി ധനേശ് (28) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
രാമനാട്ടുകരയില്‍ നിന്നുമെത്തിയ ക്രെയിന്‍ ഉപയോഗിച്ചാണ് അപകടത്തില്‍ മറിഞ്ഞ ടാങ്കര്‍ ലോറി പൊക്കിയെടുത്തത്. അപകടത്തെ തുടര്‍ന്ന് എട്ട് മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗത തടസമുണ്ടായി. വൈകിട്ട് മൂന്നോടെ ഗതാഗതം പുനര്‍സ്ഥാപിച്ചത്. കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന വാഹനങ്ങള്‍ കുനിയില്‍ കടവ് പാലം വഴിയും, കോഴിക്കോട് ഭാഗത്തുനിന്ന് വന്ന വാഹനങ്ങള്‍ പാവങ്ങാട് അത്തോളി വഴിയുമാണ് തിരിച്ചുവിട്ടത്. നേരത്തെ ഇതേ സ്ഥലത്ത് ഇതേ രീതിയില്‍ ടാങ്കര്‍ ലോറി അപകടം നടന്നിരുന്നു.
സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ. എസ്.പി പ്രേംദാസ്, കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്ണന്, എസ്.ഐ മാരായ കെ.ബാബുരാജ്, വി.എം മോഹന്‍, രാജന്, മോഹന്‍കുമാര്‍. ട്രാഫിക്ക് എസ്.ഐ പി.രാമകൃഷ്ണന്, കോഴിക്കോട് ബിച്ചില്‍ നിന്ന് വി.കെ.ബിജുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകന് ഘോട്ട്, തഹസില്‍ദാര്‍ എന്‍. റംല, ഐ.ഒ.സി.എല്‍ പ്ലാന്റ് ഇന്‍ചാര്‍ജ് എസ്. ശിവകുമാര്‍, ദുരന്തനിവാരണ സമിതി ജില്ലാ സൂപ്രണ്ട് എ. ശിശിലി, കെ.എസ്.ഇ.ബി പൂക്കാട് സബ് എഞ്ചിനീയര്‍ ഷാജി, ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."