വരള്‍ച്ച രൂക്ഷം; മത്സ്യകുളങ്ങളും വറ്റുന്നു
കല്‍പ്പറ്റ: പുല്‍പ്പള്ളി മേഖലയില്‍ വരള്‍ച്ച രൂക്ഷമായതോടെ മേഖലയിലെ മത്സ്യ കര്‍ഷകര്‍ പ്രതിസന്ധിയിലായി. കാലവര്‍ഷവും വേനല്‍മഴയും ലഭിക്കാതെ വന്നതോടെ കുളങ്ങളില്‍ ജലവിതാനം കുത്തനെ താഴ്ന്നതോടെ മത്സ്യങ്ങള്‍ വളര്‍ച്ചയെത്തും മുന്‍പെ വിളവെടുക്കേണ്ട അവസ്ഥയാണ്.
ഇത് കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. പുല്‍പ്പള്ളി മേഖലയില്‍ രണ്ട് സെന്റ് മുതല്‍ 25 സെന്റ് വരെ കൃഷി ചെയ്യുന്ന മത്സ്യകര്‍ഷകരാണുള്ളത്. മത്സ്യക്കുളങ്ങളില്‍ വെള്ളം താഴ്ന്നതോടെ മത്സ്യങ്ങള്‍ക്ക് രോഗങ്ങളുണ്ടാകുന്നത് പതിവായി.
ഇതോടെ മത്സ്യകൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. പുല്‍പ്പള്ളി പഞ്ചായത്തില്‍ 354-ഉം മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ 188-ഉം മത്സ്യകര്‍ഷകരാണുള്ളത്. ഇതിന് പരിഹാരം കാണാന്‍ മത്സ്യകര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം കാണാന്‍ മത്സ്യകര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് മത്സ്യകര്‍ഷകരുടെ ആവശ്യം. ജില്ലയില്‍ 5557 കര്‍ഷകരാണ് മത്സ്യകൃഷി ചെയ്യുന്നത്. മഴക്കുറവ് മറ്റ് മേഖലയിലെ കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കര്‍ഷകനായ ജോണ്‍ പുലിക്കുത്തി, അക്വ കള്‍ച്ചറല്‍ കോഡിനേറ്റര്‍ ബെന്നി ചിറ്റേത്ത് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."