കേരളത്തിന് അനുവദിച്ച ജലം ഉപയോഗിക്കാന്‍ 11 വര്‍ഷത്തിന് ശേഷവും പദ്ധതികളില്ല
തൊടുപുഴ: കാവേരി നദീജല തര്‍ക്ക വിഷയം വീണ്ടും സജീവ ചര്‍ച്ചയാകുമ്പോഴും 11 വര്‍ഷം മുന്‍പ് കേരളത്തിന് വിട്ടുകിട്ടിയ കാവേരി ജലം ഉപയോഗിക്കാന്‍ പദ്ധതികളായില്ല. കാവേരി ട്രൈബ്യൂണല്‍ കേരളത്തിനായി അനുവദിച്ച 30 ടി.എം.സി ജലം ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്ന പാമ്പാര്‍ ജലവൈദ്യുതി പദ്ധതി ഇപ്പോഴും ശീതീകരണിയിലാണ്. കാര്‍ഷികാവശ്യത്തിന് കാവേരി ജലം ലഭ്യമാക്കാന്‍ നാലുവര്‍ഷം മുന്‍പ് ജലവിഭവവകുപ്പ് തറക്കല്ലിട്ട പട്ടിശേരി അണക്കെട്ടിന്റെ നിര്‍മാണവും തുടങ്ങിയിടത്തുതന്നെ.
ഇന്നലെ കാവേരി ജല തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ വിധിയില്‍ ഭേദഗതി വരുത്തിയ സുപ്രിംകോടതി, തമിഴ്‌നാടിനുള്ള വിഹിതം വെട്ടിക്കുറച്ച് കര്‍ണാടകക്ക് കൂടുതല്‍ ജലം അനുവദിച്ചു. കേരളത്തിന് 30 ടി.എം.സി ജലം ഉപയോഗിക്കാമെന്ന് ഇന്നലത്തെ വിധിയില്‍ ആവര്‍ത്തിക്കുന്നുണ്ട്. കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ 2007 ഫെബ്രുവരി 12 നാണ് കേരളത്തിന് 30 ടി.എം.സി ജലം അനുവദിച്ച് ഉത്തരവായത്. കാര്‍ഷികാവശ്യത്തിന് കാവേരി ജലം ലഭ്യമാക്കാന്‍ 2014 നവംബര്‍ മൂന്നിന് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് കാന്തല്ലൂരില്‍ പട്ടിശേരി അണക്കെട്ടിന് തറക്കല്ലിട്ടു.
23 മീറ്റര്‍ ഉയരവും 135 മീറ്റര്‍ നീളവുമുള്ള ഒരു മില്യണ്‍ ക്യുബിക് മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ട് ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതില്‍ സംഭരിക്കുന്ന ജലം 8.5 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ നിര്‍മിച്ച് കാന്തല്ലൂരിലെ 240 ഹെക്ടര്‍ സ്ഥലത്ത് കൃഷിക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പുതിയ കരാറുകാരനെ വയ്ക്കാനുള്ള തീരുമാനത്തിനെതിരേ ഹൈക്കോടതിയില്‍ നിലവിലെ കരാറുകാരന്‍ നല്‍കിയ കേസില്‍ സര്‍ക്കാരിന്റെ വാദം കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."