HOME
DETAILS

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

  
November 10, 2024 | 5:16 PM

Womans friend dies after falling from bike youth arrested

മുംബൈ: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു. യുവാവിനെതിരെ കേസ് എടുത്ത് പൊലിസ്. മുംബൈയിലെ പന്ത് നഗർ പൊലിസാണ് ചെമ്പൂർ സ്വദേശിയായ 28കാരനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് 28കാരൻ പിടിയിലായത്. 

വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയുണ്ടായ അപകടത്തിലാണ് പൊലിസ് നടപടി. ഘാട്കോപറിലെ വിഖ്രോറി ട്രാഫിക് പൊലിസ് സ്റ്റേഷന് സമീപത്തുള്ള പാലത്തിൽ വച്ചാണ് അപകടം നടന്നത്. യുവാവും വനിതാ സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം തട്ടിയാണ് യുവതി നിലത്ത് വീഴാനും പരിക്കേൽക്കാനും കാരണമായത്.പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 25കാരിയായ മേഘ ഷഹാനയുടെ മരണത്തിൽ അനിൽ പവാർ എന്ന പൊലിസ് കോൺസ്റ്റബിളാണ് യുവാവിനെതിരെ കേസ് എടുത്തത്. ഇർഫാൻ ഖാൻ എന്ന യുവാവാണ് അറസ്റ്റിലായത്. 

മറ്റൊരു വാഹനം തട്ടിയതിന് പിന്നാലെ മേഘ താഴെ വീഴുകയും പിന്നാലെ വന്ന വാഹനം യുവതിയുടെ ശരീരത്തിലൂടെ കയറുകയുമായിരുന്നു. ദിവ സ്വദേശിനിയാണ് യുവതി. സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ തിങ്കളാഴ്ച വരെ പൊലസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  3 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  3 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  3 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  3 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  3 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  3 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  3 days ago