HOME
DETAILS

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

  
Web Desk
November 10 2024 | 06:11 AM

Chief Justice DY Chandrachud Condemns Bulldozer Justice in Final Verdict Before Retirement

ന്യൂഡല്‍ഹി: വിരമിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നടത്തിയ അവസാന വിധിയില്‍ ശ്രദ്ധേയ പരാമര്‍ശങ്ങള്‍. ബുള്‍ഡോസര്‍ രാജിനെതിരെയാണ് അദ്ദേഹത്തിന്റെ അവസാന വിധി. പരിഷ്‌കൃത സമൂഹത്തില്‍ ബുള്‍ഡോസര്‍ രാജിനെ അംഗീകരിക്കാനാവില്ലെന്ന് ചിഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 

കെട്ടിടങ്ങള്‍ തകര്‍ത്തും ഭീഷണിയിലൂടേയും ബുള്‍ഡോസര്‍ നീതിയിലൂടെയും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നിയമം മൂലം മുന്നോട്ട് പോകുന്ന ഒരു സമൂഹത്തില്‍ ബുള്‍ഡോസര്‍ നീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പൗരന്‍മാരുടെ വീടുകളുടെ സംരക്ഷണത്തിനുള്ള അവകാശം അവരുടെ മൗലികവകാശമാണ്. കൈയേറ്റങ്ങള്‍ക്കെതിരെയും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയും നടപടിയെടുക്കുന്നതിന് മുമ്പ് നടപടിക്രമങ്ങള്‍ പാലിക്കാനും ഉറപ്പാക്കാനും സംസ്ഥാനം ബാധ്യസ്ഥമാണെന്നും ചീഫ് ജസ്റ്റിസ് ഉത്തരവില്‍ നിരീക്ഷിച്ചു.

'ബുള്‍ഡോസറിലൂടെ നീതി നല്‍കുന്നത് മറ്റൊരു പരിഷ്‌കൃത സമൂഹത്തിലും കാണാനാവില്ല. നിയമവിരുദ്ധമായി പൗരന്‍മാരുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തന്നെ അംഗീകാരം നല്‍കുകയാണെങ്കില്‍ ചിലപ്പോള്‍ ഇത്തരം നടപടികള്‍ പ്രതികാരത്തിലേക്ക് വഴി മാറും' അദ്ദേഹം ചൂണ്ടിക്കാട്ടി. 

 2019ല്‍ യു.പിയിലെ മഹാരാജഗഞ്ചിലെ കെട്ടിടം തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇതിന് മുമ്പും സുപ്രിം കോടതി പരിഗണിച്ചിട്ടുണ്ട്. ബുള്‍ഡോസര്‍ രാജിനെതിരെ കോടതിയില്‍ നിന്നും പരാമര്‍ശവുമുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് വിരമിക്കലില്‍ മുമ്പ് ഡി.വൈ ചന്ദ്രചൂഢില്‍ നിന്നും നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്.

നവംബര്‍ ആറിനാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കേസില്‍ വിധി പറഞ്ഞത്. പിന്നീട് വിധിന്യായം സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. 2019ല്‍ മാധ്യമപ്രവര്‍ത്തകനായ മനോജ് തിബ്രേവാള്‍ അകാശിന്റെ വീട് തകര്‍ത്തതുമായി ബന്ധപ്പെട്ടുള്ള കേസാണ് സുപ്രിം കോടതി പരിഗണിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  4 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  4 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  5 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  5 hours ago
No Image

പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും

uae
  •  5 hours ago
No Image

ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്

crime
  •  5 hours ago
No Image

വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം

uae
  •  6 hours ago
No Image

വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്‌രി തങ്ങള്‍

organization
  •  6 hours ago
No Image

ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ

auto-mobile
  •  7 hours ago
No Image

വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്

International
  •  7 hours ago