പി.കെ ശ്രീമതി എം.പിയുടെ ഫണ്ടില്‍ 12 പദ്ധതികള്‍ക്ക് അംഗീകാരം
കണ്ണൂര്‍: ലോക്സാഭാ മണ്ഢലത്തില്‍ 2016-17 വര്‍ഷത്തെ എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി 83 ലക്ഷം രൂപയുടെ 12 പദ്ധതികള്‍ക്ക് ഭരണാനുമതിയായതായി പി.കെ ശ്രീമതി എം.പി അറിയിച്ചു.
നെല്ലിക്കുന്ന് പട്ടികജാതി കോളനി കുടിവെള്ള വിതരണ പദ്ധതി, തേര്‍ത്തല പട്ടികജാതി കോളനി കുടിവെള്ള വിതരണ പദ്ധതി (ചെങ്ങളായി ഗ്രാമപഞ്ചായത്ത്), പന്നിയോട്ട് മൂല പട്ടികജാതി കോളനി കുടിവെള്ള വിതരണ പദ്ധതി (ശ്രീകണ്ഠാപുരം നഗരസഭ), പഴയ പൊിലിസ് സ്റ്റേഷന്- പയയാട്ടുവയല് ഇരൂഢ് റോഡ് ടാറിങ് (പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്), കിളയില്മുക്ക് മക്രേറി മദ്റസ റോഡ് ടാറിംഗ് (പെരളശ്ശേരി ഗ്രാമപഞ്ചായത്ത്), മാച്ചേരി ട്രാന്‍സ്ഫോര്‍മര്‍- കയരളം എ.യു.പി സ്കൂള്‍ കിളയളം എസ്.സി കോളനി റോഡ് (മയ്യില്‍ ഗ്രാമപഞ്ചായത്ത്), മണിയൂര്‍ നവകേരള വായനശാല കെട്ടിട നിര്‍മ്മാണം (കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത്), കടലാക്കിമുക്ക് തനിങ്ങോട് വയല്‍ റോഡ് ടാറിംഗ് (കണ്ണൂര്‍ കോര്പ്പറേഷന്), അഴീക്കോട് മീന്‍കുന്ന് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഡൈനിംഗ് ഹാള്‍ നിര്‍മ്മാണം (അഴീക്കോട് ഗ്രാമപഞ്ചായത്ത്), കീച്ചേരി- ചെള്ളേരി- ചാമന്റെ വളപ്പ് റോഡ് ടാറിങ് (മട്ടന്നൂര്‍ നഗരസഭ), സത്യന് സ്മാരക സ്റ്റേഡിയത്തിന് സ്റ്റേജ് നിര്‍മാണം (ശ്രീകണ്ഠാപുരം നഗരസഭ), വിഭിന്ന ശേഷിയുള്ളവര്‍ക്കുള്ള മുച്ചക്ര വാഹനം എന്നിങ്ങനെയാണ് അംഗീകാരം ലഭിച്ച പദ്ധതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."