സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം: മദ്യവിരുദ്ധ സമിതി
മാഹി: സുപ്രിം കോടതി ഉത്തരവനുസരിച്ചുള്ള പാതയോര മദ്യശാലകളുടെ നിരോധന കാര്യത്തില്‍ സര്‍ക്കാരുകളും രാഷ്ട്രീയ കക്ഷികളും ജനപക്ഷത്ത് നില്‍ക്കണമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജനറല്‍ കണ്‍വീനര്‍ ഈയ്യച്ചേരി കുഞ്ഞികൃഷ്ണന്‍. മാഹി നഗരസഭാ മൈതാനിയില്‍ നടന്ന കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ മലബാര്‍ മേഖലാ സംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു. മദ്യദുരിതത്തില്‍ നിന്നു കരകയറ്റാന്‍ മാഹിയെ കേരളത്തില്‍ ലയിപ്പിക്കണമെന്ന ആവശ്യത്തിന് ശക്തി കൂടി വരുന്ന കാര്യവും ബന്ധപ്പെട്ടവര്‍ തിരിച്ചറിയണമെന്നും ഈയ്യച്ചേരി ആവശ്യപ്പെട്ടു. ഡോ.യൂസുഫ് മുഹമ്മദ് നദ്‌വി, ഹരിദാസ് തളിപ്പറമ്പ്, അഡ്വ.സുജാത വര്‍മ, നാസര്‍ ഫൈസി കൂടത്തായി, പി.എം അബ്ദുന്നാസര്‍, ഐ അരവിന്ദന്‍, ഡോ.ഹുസൈന്‍ മടവൂര്‍, മുനീര്‍ സഖാഫി, രതീഷ് നിലാതയ്ക്കല്‍, പപ്പന്‍ കന്നാട്ടി, രാജന്‍ കോരമ്പേത്ത്, കീഴച്ചേരി പത്മിനി, പി.കെ അബ്ദുല്‍ റഊഫ്, കീഴന്തൂര്‍ പത്മനാഭന്‍, കെ നാണു, എ.കെ സുരേശന്‍, ഇ.കെ മുഹമ്മദലി, സി.പി സുധീര്‍, സി.കെ ഭാസ്‌കരന്‍, സോഫിയ മധുസൂധനന്‍, പി.പി അബ്ദുറഹിമാന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."