'ഹജ്ജ് എംബാര്‍ക്കേഷന്‍: ജനപ്രതിനിധികള്‍ ഇടപെടണം'
ഹുദൈബിയ്യ (മഞ്ചേരി): കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ ഇത്തവണയും നെടുമ്പാശ്ശേരിയില്‍ നിലനിര്‍ത്താനുള്ള തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനു തടയിടാന്‍ കേരളാ എം.പിമാരും എം.എല്‍.എമാരും ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരിനെയും രാഷ്ട്രപതിയെയും കാണണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കരിപ്പൂരില്‍ എല്ലാ അറ്റകുറ്റപ്പണികളും തീര്‍ന്നതായി വിദഗ്ധ സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പതിനായിരത്തിനു മുകളില്‍വരുന്ന ഹാജിമാരില്‍ 7,500ലധികം ഹാജിമാരും മലബാര്‍ മേഖലയില്‍നിന്നാണ്. ഇവര്‍ക്കു നെടുമ്പാശ്ശേരിയിലെത്താന്‍ അനാവശ്യമായി പണം ചെലവഴിക്കേണ്ട അവസ്ഥയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
ചെമ്പരിക്ക ഖാസിയുടെ കൊലപാതകക്കേസ് അന്വേഷണത്തില്‍ സ്വാധീനങ്ങള്‍ വ്യക്തമായതിനാല്‍ പുനരന്വേഷണം നടത്തി ഘാതകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്കുവേണ്ടി നിയമിക്കുന്ന കമ്മിഷനുകളും ഓഫിസുകളും വ്യക്തമായ മോണിറ്ററിങ് സംവിധാനം ഉപയോഗപ്പെടുത്തി പദ്ധതികള്‍ അര്‍ഹരിലേക്ക് എത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."