HOME
DETAILS

ഉക്കാദ് മേള: വിജയികളെ കാത്തിരിക്കുന്നത് 2.5 ദശലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍

  
backup
February 17 2018 | 20:02 PM

%e0%b4%89%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b4%be%e0%b4%a4


ജിദ്ദ: സൂഖ് ഉക്കാദ് മേളയോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് 2.5 ദശലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍.
ജൂണില്‍ നടക്കാന്‍ പോകുന്ന 12-ാമത് സൂഖ് ഉക്കാദ് മേളയിലെ വിവിധ മത്സരവിജയികള്‍ക്കാണ് ഇത്രയും സംഖ്യ പാരിതോഷികമായി ടൂറിസം വകുപ്പ് വകയിരുത്തിയിരിക്കുന്നത്. സമ്മാനങ്ങള്‍ക്കും മത്സരപരിപാടികള്‍ക്കും ടൂറിസം പുരാവസ്തു ജനറല്‍ അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അംഗീകാരം നല്‍കി.
അറബ് നാടുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന കവികള്‍, സാഹിത്യകാരന്മാര്‍, ചിത്രകലാകാരന്മാര്‍, കാലിഗ്രഫി വിദഗ്ധര്‍, വൈജ്ഞാനിക രംഗത്ത് പുതിയ കണ്ടുപിടിത്തം നടത്തുന്നവര്‍, ഫോട്ടോഗ്രാഫര്‍മാര്‍, പ്രാസംഗികര്‍ തുടങ്ങിയവരെയാണ് ഇത്രയും സമ്മാനത്തുക കാത്തിരിക്കുന്നത്. സാഹിത്യം, കല, സാമൂഹ്യ ശാസ്ത്രം ഇനങ്ങളില്‍ 15ഓളം സമ്മാനങ്ങളാണ് ഒരുക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി സൂക്ക് ഉക്കാദ് ഷോര്‍ട്ട് ഫിലിം അവാര്‍ഡ്, ലിറ്റററി അവാര്‍ഡ് എന്നീ പേരുകളില്‍ പുതിയ സമ്മാനങ്ങളുമുണ്ട്.
ഏപ്രില്‍ ഒന്നുമുതലാണ് മത്സരാര്‍ഥികളില്‍നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങുക. ജൂണ്‍ 27ന് ആരംഭിക്കുന്ന മേള 17 ദിവസം നീണ്ടുനില്‍ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago