സമരം തുടര്‍ന്നാല്‍ ബസുകള്‍ പിടിച്ചെടുക്കും- ബസുടമകള്‍ക്ക് ഗതാഗത മന്ത്രിയുടെ താക്കീത്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം തുടരാനാണ് തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സര്‍ക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ബസുകള്‍ തുടരുന്ന സമരം നാലാം ദിവസത്തിലേക്ക് കടക്കുകയും യാത്രാക്കാര്‍ ദുരിതത്തിലാഴുകയും ചെയ്തതതോടെയാണ് താക്കീതുമായി ഗതാതഗത മന്ത്രി രംഗത്തെത്തിയത്.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു. സമരത്തിലുള്ള ബസുടമകളുടെ സംഘടനകളുമായി ഞായറാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
അതിനിടെ, ബസുടമകള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഫെഡറേഷനിലെ 5 സംഘടനകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."