മഅ്ദനി: രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം വെടിയണമെന്ന് മുസ്‌ലിം സംയുക്ത വേദി
തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി അനുദിനം വഷളാവുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് അടിയന്തരമായി കേരളത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉടന്‍ ശക്തവും ഫലപ്രദവുമായ ഇടപെടല്‍ നടത്തണമെന്ന് കേരള മുസ്‌ലിം സംയുക്ത വേദി സംസ്ഥാന നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു.
സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, അബ്ദുല്‍ മജീദ് അമാനി നദ്‌വി, വി. എച്ച് അലിയാര്‍ മൗലവി അല്‍ ഖാസിമി, സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി കൊല്ലം, അഹമ്മദ് കബീര്‍ ബാഖവി, പാച്ചിറ സലാഹുദ്ദീന്‍, സാക്കിര്‍ ഹുസൈന്‍ അല്‍ കൗസരി, മൗലവി മീരാന്‍ ബാഖവി, ജഅ്ഫറലി ദാരിമി മലപ്പുറം, സയ്യിദ് പൂക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട്, സയ്യിദ് മുനീബ് തങ്ങള്‍ മഖ്ദൂമി പൊന്നാനി, റഫീഖ് അഹമ്മദ് അല്‍ കാശിഫി, എ. അബ്ദുറഹ്മാന്‍ മൗലവി അല്‍ഹാദി, അബ്ദുല്‍ ജലീല്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."