ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ
ന്യൂഡല്‍ഹി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ലതികാ സുഭാഷിനെ നിയമിച്ചു. നിലവിലെ അധ്യക്ഷ ബിന്ദു കൃഷ്ണ കൊല്ലം ഡി.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവിധ വനിതാ നേതാക്കളുമായി അഭിമുഖം നടത്തിയതിനു ശേഷമാണ് ലതികയെ തെരഞ്ഞെടുത്തത്. ഐ. ഗ്രൂപ്പ് അംഗമായ ബിന്ദുകൃഷ്ണയ്ക്ക് പകരമെത്തിയ ലതികാ സുഭാഷ് എ ഗ്രൂപ്പാണ്. ഇതോടെ കെ.പി.സി.സി അധ്യക്ഷപദവിക്കൊപ്പം മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും എ ഗ്രൂപ്പിന് ലഭിച്ചു.
രാഹുല്‍ നേരിട്ട് നടത്തിയ മുഖാമുഖത്തിനുശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്ദ്ദനന് ദ്വിവേദിയാണ് പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം രാഹുല്‍ സംസ്ഥാന ഘടകവുമായി ബന്ധപ്പെട്ട് ആദ്യം കൈകൊള്ളുന്ന തീരുമാനമാണിത്. നേരത്തെ വൈസ് പ്രസിഡന്റായിരിക്കെ, ഡി.സി.സി പ്രസിഡന്റുമാരെ ഗ്രൂപ്പിന് അതീതമായി പ്രഖ്യാപിച്ചും രാഹുല്‍ ഗ്രൂപ്പ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. വിദ്യാ ബാലകൃഷ്ണന് അടക്കമുള്ള ഐ. ഗ്രൂപ്പിലെ നേതാക്കളും രാഹുലുമായുള്ള മുഖാമുഖത്തില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."