HOME
DETAILS

നഗരത്തില്‍ ജലവിതരണം കാര്യക്ഷമാക്കാന്‍ സമയബന്ധിത പരിപാടി

  
backup
May 31 2016 | 22:05 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d

തൃശൂര്‍: നഗരത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനും ജലവിതരണം കാര്യക്ഷമാക്കുന്നതിനും സമയബന്ധിതമായി പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കലക്‌ട്രേറ്റില്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കരുവന്നൂര്‍ പുഴയില്‍ നിന്ന് ജലം പമ്പ് ചെയ്ത് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനായി നടപ്പാക്കുന്ന 120 കോടി രൂപയുടെ നിര്‍ദ്ദിഷ്ട പദ്ധതി നഗരത്തിലെയും സമീപസ്ഥങ്ങളായ 10 പഞ്ചായത്തുകളിലേയും ജലവിതരണം സുഗമമാക്കാന്‍ സഹായകമാകുമെന്ന് ജല അതോറിറ്റി അധികൃതല്‍ യോഗത്തില്‍ അറിയിച്ചു.  പഞ്ചായത്തുകളുടെ വിഹിതമായ 30 കോടി രൂപ ഇതിനകം ലഭ്യമായിട്ടുണ്ട്.
പദ്ധതിക്കാവശ്യമായ വല്ലച്ചിറ പഞ്ചായത്തിലെ തിരുക്കുഴിയില്‍ കണ്ടെത്തിയിട്ടുളള ഭൂമി വില കൊടുത്ത് വാങ്ങുന്നത് സംബന്ധിച്ച നടപടികള്‍ ഏകോപിക്കുവാന്‍ മന്ത്രി ജില്ലാ കലക്ടര്‍ വി.രതീശന് നിര്‍ദ്ദേശം നല്‍കി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 55 ലക്ഷം ലിറ്റര്‍ അധികജലം നഗരത്തിലും പരിസരത്തും വിതരണത്തിനായി ലഭ്യമാക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. നഗരത്തിലേക്ക് ജലവിതരണം നടത്തുന്ന പീച്ചി പദ്ധതിയുടെ ഭാഗമായ പീച്ചി ഡാമിന് സമീപത്തുളള ജലശുദ്ധീകരണശാല 3 കോടി രൂപ ചെലവില്‍ നവീകരിക്കുന്നതോടെ 14 ലക്ഷം ലിറ്റര്‍ ജലം അധികമായി വിതരണത്തിന് ലഭ്യമാകും.
 പ്ലാന്റിലേക്ക് മുടക്കം കൂടാതെ വൈദ്യുതി ലഭ്യമാക്കാന്‍ പ്രത്യേക ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കാന്‍ കഴിഞ്ഞാല്‍ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അധികൃതല്‍ പറഞ്ഞു. ആകെ 1.25 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഇതിലേക്കായി എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
 ഇത് സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരത്തിന്റെ പല ഭാഗങ്ങളിലും ജല വിതരണത്തിന് ഉപയോഗിക്കുന്ന പഴയ പ്രിമോ പെപ്പുകള്‍ മാറ്റുന്നതിനുളള നടപടികള്‍ ത്വരിത പ്പെടുത്താനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പഴയ പെപ്പുകള്‍ പൊട്ടി ജലം പാഴാകുന്നത് തടയാന്‍ ഇത് ഉപകരിക്കും.  
ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു.  നഗരത്തില്‍ ലഭ്യമായിട്ടുളള വിവിധ ജല സ്രോതസ്സുകളിലെ വെളളം പഠന വിധേയമാക്കിയ ശേഷം ജനങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കുവാന്‍ കഴിയുമെങ്കില്‍ അവ ലഭ്യമാക്കുന്നതിനെക്കുറിച്ച് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ദ്ധ ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശം തൃശൂര്‍ കോര്‍പ്പറേഷന്‍  പരിഗണിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത മേയര്‍ അജിത ജയരാജന്‍ അറിയിച്ചു.
പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് ബന്ധപ്പെട്ട എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഉടന്‍ വിളിക്കാനും യോഗം തീരുമാനിച്ചു.  ജല അതോറിറ്റി ഉദ്യോഗസ്ഥന്‍മാരായ പി.എന്‍. പ്രവീണ്‍കുമാര്‍, സി.കെ. സജി, പൗളി പീറ്റര്‍, ബെന്നി പങ്കെടുത്തു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago