HOME
DETAILS

എല്ലാ പഞ്ചായത്തിലും പ്രാഥമികാരോഗ്യ കേന്ദ്രം

  
backup
February 21 2018 | 00:02 AM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be



തിരുവനന്തപുരം: എല്ലാ പഞ്ചായത്തിലും പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥാപിക്കുമെന്ന് കരട് ആരോഗ്യ നയം. മുപ്പതിനായിരം പേര്‍ക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഔട്ട് പേഷ്യന്റ് ക്ലിനിക്ക്, ലഘു ശസ്ത്രക്രിയ, പ്രസവസംബന്ധമായ സേവനങ്ങള്‍, ഫാര്‍മസി, ലാബ് സൗകര്യം, ആരോഗ്യ വിവരശേഖരണ സംവിധാനം എന്നിവ ഇവിടെ ഒരുക്കും. കൂടാതെ പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങളും സ്ഥാപിക്കും. ഗുരുതരമല്ലാത്ത സാധാരണരോഗങ്ങളുടെയും ജീവിതശൈലീ രോഗങ്ങളുടെയും കണ്ടെത്തല്‍, തുടര്‍ ചികിത്സ എന്നിവ ഈ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും. ഭവന സന്ദര്‍ശനം നടത്തി പൊതുജനാരോഗ്യ സ്ഥിതി വിലയിരുത്തും. ഇക്കാര്യം ഇ-ഹെല്‍ത്ത് പദ്ധതിയിലൂടെ അവലോകനം ചെയ്യും. ദൈനംദിന പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കീഴിലാക്കും. അടുത്ത 25 വര്‍ഷത്തേക്ക് ആരോഗ്യരംഗത്തുവേണ്ട മാനവവിഭവശേഷിയുടെ കണക്കെടുപ്പ് നടത്തും. ഇതിനായി രൂപരേഖ തയാറാക്കും.
എല്ലാ ക്ലിനിക്കല്‍ ലബോറട്ടറികള്‍ക്കും രജിസ്‌ട്രേഷനും ഗ്രേഡിങും നിര്‍ബന്ധമാക്കും. ഈ മേഖലയുടെ മേല്‍നോട്ടത്തിനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ക്ലിനിക്കല്‍ ഡയഗ്‌ണോസ്റ്റിക് ടെക്‌നോളജി കൗണ്‍സില്‍ രൂപീകരിക്കും.
സുസജ്ജമായ പബ്ലിക്ക് ഹെല്‍ത്ത് ലാബുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കും. കേരളത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി ആധുനിക ഔഷധ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
മരുന്നുകള്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാന്‍ പേറ്റന്റുള്ള ഉല്‍പന്നങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ ഉല്‍പാദിപ്പിച്ച് വിപണനംചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍, ആദിവാസികള്‍, ഭിന്നലിംഗക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയവരുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും.
മരണമടയുന്നവരുടെ മരണകാരണം കണ്ടെത്തുന്നതിനായി സര്‍വേ നടത്തി ഉചിതമായ തിരുത്തല്‍നടപടികള്‍ സ്വീകരിക്കും. വൃദ്ധരുടെയും ആദിവാസികളുടെയും ആരോഗ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സമഗ്ര പദ്ധതികളും നയരേഖയിലുണ്ട്. അംഗപരിമിതരുടെ പുനരധിവാസം, ഭിന്നലിംഗക്കാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍, പോഷണ വൈകല്യങ്ങള്‍, പരിസ്ഥിതിജന്യരോഗങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍, കാന്‍സര്‍, മാനസികാരോഗ്യം, ദന്താരോഗ്യം, പാലിയേറ്റീവ് കെയര്‍, പുകയില, മദ്യപാനം, മയക്കുമരുന്ന ഉപയോഗം, ബയോമെഡിക്കല്‍ മാലിന്യം, മെഡിക്കോ ലീഗല്‍ സേവനങ്ങള്‍ എന്നിവ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മേഖലയായി പരിഗണിക്കും. എല്ലാ മരുന്ന് കുറിപ്പടിയിലും ജനറിക് നാമം രേഖപ്പെടുത്തണമെന്നും നയത്തിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  16 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  31 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  35 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago