യു.എ.പി.എ ചുമത്തി ജയിലിലടച്ചതില്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം അപലപിച്ചു
കൊടുങ്ങല്ലൂര്‍: ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊടുങ്ങല്ലൂര്‍ നഗരസഭാ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താന്‍ അടിയന്തിര യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി കാണപ്പെട്ട ആനാപ്പുഴ കേന്ദ്രീകരിച്ച് ഫോഗിങ്, സ്‌പ്രേയിങ് എന്നിവ ഇതിനകം ആരംഭിച്ചതായി താലൂക്ക് ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോപ്പ് യോഗത്തെ അറിയിച്ചു.
നാളെയും, മൂന്ന്, നാല് തിയ്യതികളിലുമായി ആനാപ്പുഴ മേഖലയില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍, അങ്കണ്‍വാടി ടീച്ചര്‍മാര്‍ തുടങ്ങിയവര്‍ ഡ്രൈ ഡേ ആചരണവും, ബോധവല്‍ക്കരണവും നടത്തും. ജൂണ്‍ 5 മുതല്‍ 8 വരെ നഗരസഭ പ്രദേശത്തെ നാല് മേഖലകളായി തിരിച്ച് മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. ആനാപ്പുഴ, ലോകമലേശ്വരം, ചന്തപ്പുര, പുല്ലൂറ്റ് എന്നിവിടങ്ങളിലാണ് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുക. നഗരസഭാ പ്രദേശത്ത് പകര്‍ച്ചപ്പനി തടയുന്നതിനാവശ്യമായ മുഴുവന്‍ മുന്‍ കരുതല്‍ നടപടികളും സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
നഗരസഭാ ചെയര്‍മാന്‍ സി.സി വിപിന്‍ചന്ദ്രന്‍ അധ്യക്ഷനായി.വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല രാജ്കമല്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ രാമനാഥന്‍, താലൂക്ക് ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോപ്പ്, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."