സൈനബ് വധം: വധശിക്ഷയ്ക്കെതിരേ പ്രതി കോടതിയില്‍
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഏഴു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ വധശിക്ഷ വിധിച്ച കോടതി ഉത്തരവിനെതിരേ ഹരജിയുമായി പ്രതി. 24കാരനായ പരമ്പര കൊലയാളി ഇമ്രാന് അലിയാണ് ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീലിനു പോയത്. കോടതി ധൃതിപിടിച്ചു വിധി പ്രഖ്യാപിക്കുകയായിരുന്നുവെന്നും മതിയായ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും കോടതിയില്‍ ഇമ്രാന്റെ അഭിഭാഷകന് വാദിച്ചു.
ലാഹോറിലെ ഭീകരവിരുദ്ധ കോടതിയാണ് കേസ് പരിഗണിച്ചത്. രാജ്യത്തെ ചരിത്രത്തില്‍ ആദ്യമായി നാലു ദിവസത്തെ വിചാരണയോടെ തന്നെ കേസില്‍ കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, കൊലപ്പെടുത്തല്‍, ബാലപീഡനം, പ്രകൃതിവിരുദ്ധ നടപടി തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ നാലു വധശിക്ഷയാണു പ്രതിക്കു വിധിച്ചിരിക്കുന്നത്. ഇതിനു പുറമെ ജീവപര്യന്തം തടവ്, ഏഴ് വര്‍ഷം തടവ് എന്നിങ്ങനെ വേറെയും ശിക്ഷകള്‍ വിധിച്ചിട്ടുണ്ട്. 32 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. വിധിക്കെതിരേ അപ്പീലിനു പോകാന്‍ കോടതി പ്രതിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിരുന്നു.
പഞ്ചാബ് പ്രവിശ്യയിലാണു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ജനുവരി നാലിന് സൈനബ് അന്‍സാരി എന്ന ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കുകയും ശേഷം കൊലപ്പെടുത്തുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."