കമലിന്റെ രാഷ്ട്രീയ യാത്ര തുടങ്ങി; തുടക്കം കലാമിന്റെ ഗൃഹസന്ദര്‍ശനത്തോടെ
ചെന്നൈ: തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായുള്ള യാത്രക്ക് തുടക്കം. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ് ദുല്‍ കലാമിന്റെ വീട് സന്ദര്‍ശിച്ചാണ് കമല്‍ തന്റെ രാഷ്ട്രീയ യാത്രക്കു തുടക്കം കുറിച്ചത്. കലാമിന്റെ രാമേശ്വരത്തെ വീട്ടില്‍ രാവിലെ എട്ടു മണിയോടെ കമല്‍ കലാമിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ കലാമിന്റെ സ്കൂള്‍ കമല്‍ സന്ദര്‍ശിക്കില്ല. പൊതുവിദ്യാലയങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നുവെന്ന വിമര്ശനമയര്ന്നേക്കാനിടയുണ്ടെന്നതിനെ തുടര്‍ന്നാണിത്.
ഒമ്പതു മണിയോടെ രാമേശ്വരത്തെ ഗണേഷ് മഹലില്‍ മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. പതിനൊന്നു മണിക്ക് കലാം സ്മാരകം സന്ദര്‍ശിക്കും. മധുരയിലേക്കുള്ള യാത്രയില്‍ ദിണ്ഡിഗല്‍, ശിവഗംഗ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും.
വൈകീട്ട് അഞ്ചുമണിക്ക് ഇന്ന് മധുരയിലെ കാര്‍ഷിക സര്ഡവ്വകലാശാലക്ക് സമീപത്തെ ഒത്തക്കട മൈതാനത്ത് പതാക ഉയര്‍ത്തിയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തിന്റെ തുടക്കം. പരിപാടിയിലേക്ക് വിവിധ രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയില്ലെന്ന് വിവരം ലഭിച്ചതായി കമല്‍ ഹാസന്റെ ഓഫിസ് അറിയിച്ചു. അതേസമയം ചടങ്ങില്‍ പിണറായിയുടെ വിഡിയോ സന്ദേശം ഉണ്ടാകുമെന്നാണ് വിവരം.
ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിനേയും ചടങ്ങിലേക്ക് ക്ഷിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കുമോയെന്ന കാര്യത്തെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
എന്നാല്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് അണ്ണാ ഡി.എം.കെ നേതാക്കളെ ആരേയും ക്ഷണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആ പാര്‍ട്ടി തമിഴ്നാട്ടിലെ ഏറ്റവും മോശം പാര്‍ട്ടിയാണ്. അതുകൊണ്ടാണ് താന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."