ഈത്തപ്പഴ മേള ഇന്നു മുതല്‍
കണ്ണൂര്‍: കോഴിക്കോടന്‍സ് സംഘടിപ്പിക്കുന്ന നാലാമത് ഈത്തപ്പഴ മേള ഇന്നു മുതല്‍ ചേംബര്‍ ഹാളില്‍ തുടങ്ങും. രാവിലെ 11ന് കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സി സമീര്‍ ഉദ്ഘാടനം ചെയ്യും. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന് സംബന്ധിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അപൂര്‍വ ഇനം ഈത്തപ്പഴങ്ങളാണ് മേളയുടെ ആകര്‍ഷണം. സൗദി, ജോര്‍ദ്ദാന്‍, ഇറാന്, ഒമാന്‍, യു.എ.ഇ, അല്‍ജീരിയ, ടൂണീഷ്യ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ഈത്തപ്പഴങ്ങള്‍ കൊണ്ടു സമ്പന്നമാണ് മേള. വിശുദ്ധ ഈത്തപ്പഴം എന്നറിയപ്പെടുന്ന സൗദിയിലെ അല്‍-അജ്വ, ഈത്തപ്പഴങ്ങളുടെ രാജാവായ മെഡ്ജോള്‍ എന്നിവയാണ് മേളയിലെ ആകര്‍ഷണീയ ഇനങ്ങള്‍. ഈത്തപ്പഴം കൊണ്ടുള്ള അച്ചാര്‍, പായസം, ഹല്‍വ, ബിസ്ക്കറ്റ്, കേക്ക്, ചോക്ളേറ്റ് എന്നിവയും മേളയില്‍ ലഭിക്കും. മേള 10ന് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോടന്‍സ് ചെയര്മാന് എം ഹാരീസ്, റസാഖ് അല്‍വാസന്‍, പി.പി സിദ്ദീഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."