HOME
DETAILS
MAL
ശുഹൈബിനെ കൊന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരം: പ്രതി ആകാശ് തില്ലങ്കേരി
backup
February 21 2018 | 12:02 PM
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ മൊഴി. ഭരണമുള്ളതു കൊണ്ട് പേടിക്കേണ്ടെന്നും ഡമ്മി പ്രതികളെ നല്‍കാമെന്നും പാര്‍ട്ടി ഉറപ്പുനല്‍കിയിരുന്നുവെന്നും ആകാശ് മൊഴി നല്കി.
ശുഹൈബിനെ വെട്ടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ എവിടെയെന്ന് അറിയില്ല. അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ പോര, വെട്ടണമെന്ന് ശഠിച്ചു. കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ചപ്പോഴാണ് ഒളിവില്‍ പോയത്. ഡമ്മി പ്രതികളെ നല്കിയാല് പൊലിസ് കൂടുതല്‍ അന്വേഷിക്കില്ലെന്നും നേതൃത്വം അറിയിച്ചിരുന്നുവെന്നും ആകാശ് മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."