കോടിയേരി തുടരുന്നതില്‍ കേന്ദ്രത്തിന് എതിര്‍പ്പുണ്ടാവില്ല
ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം കേരളാ ഘടകത്തിന്റെ സെക്രട്ടറിയായി തുടരുന്നതില്‍ കേന്ദ്ര നേതൃത്വത്തില്‍നിന്ന് എതിര്‍പ്പുണ്ടാവില്ല. സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പി ജയരാജന്റേതാണ് രണ്ടാമതൊരു പേര് ഉയരുന്നത്. തൃശൂരില്‍ ഇന്നുതുടങ്ങുന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയെ ചൊല്ലി തര്‍ക്കം ഉടലെടുക്കുകയാണെങ്കില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ ആയിരിക്കും നിര്‍ണായകം.
സംസ്ഥാന സമ്മേളനത്തിന് എത്തുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ജന. സെക്രട്ടറി സീതാറാം യെച്ചൂരി ഒഴികെയുള്ള എല്ലാ നേതാക്കളും നിലവില്‍ ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്നവരാണ്. യെച്ചൂരിക്കു പുറമെ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള, എ.കെ പത്മനാഭന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍. വൃന്ദാകാരാട്ടും സമ്മേളനത്തിന് എത്തിയേക്കും. ഇതില്‍ യെച്ചൂരി ഒഴികെ മറ്റെല്ലാ നേതാക്കളും സംസ്ഥാന ഘടകത്തിലെ ഔദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കുന്നവരായതിനാല്‍ കോടിയേരി തുടരുന്നതില്‍ എതിര്‍പ്പ് ഉയരില്ല.
പ്രത്യക്ഷത്തില്‍ തന്നെ യെച്ചൂരി വിരുദ്ധ ചേരിയുടെ കേന്ദ്രമാണ് കേരളാഘടകം. കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ധാരണയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യെച്ചൂരി വിഭാഗവും പ്രകാശ് കാരാട്ട് നേതൃത്വം നല്‍കുന്ന കേരളാ ഘടകവും കൂടുതല്‍ അകന്നത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ യെച്ചൂരിയ്‌ക്കെതിരേ വിമര്‍ശനമുയര്‍ന്നതിനെ പറ്റി ബംഗാള്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ചയായത് വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."