വിഴിഞ്ഞം: ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് നോട്ടിസ് അയക്കാന്‍ ഡിവിഷന് ബെഞ്ച് ഉത്തരവ്
കൊച്ചി: വിഴിഞ്ഞം കരാറില്‍ അഴിമതിയുണ്ടെന്നും ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ സലിം നല്കിയ പൊതുതാല്പര്യ ഹരജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്ക് നോട്ടിസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ സ്വകാര്യ സംരംഭകരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ സി.എ.ജിക്ക് കഴിയുമോയെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
സി.എ.ജിയുടെ ശുപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത് നിയമസഭയാണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
മാത്രമല്ല, സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കാന്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നാണ് ഹരജി ഫയലില്‍ സ്വീകരിച്ച് എതിര് കക്ഷികള്‍ക്ക് നോട്ടിസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചത്.
ഹരജി ഫയലില്‍ സ്വീകരിച്ച ഡിവിഷന് ബെഞ്ച് ഉമ്മന്‍ചാണ്ടിക്ക് പുറമേ മുന്‍ തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു, ഗൗതം അദാനി, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ജെയിംസ് വര്‍ഗീസ് എന്നിവര്‍ക്കും നോട്ടിസ് നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."