HOME
DETAILS

മെഷിന്‍ ടു മെഷിന്‍ നമ്പറുകള്‍ 13 അക്കത്തിലേക്ക് മാറും

  
backup
February 22 2018 | 00:02 AM

%e0%b4%ae%e0%b5%86%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%81-%e0%b4%ae%e0%b5%86%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b1


ന്യൂഡല്‍ഹി: മെഷിന്‍ ടു മെഷിന്‍(എംടുഎം) ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളുടെ നമ്പര്‍ നിലവിലെ 10 അക്കത്തില്‍ നിന്ന് 13 അക്കത്തിലേക്ക് മാറ്റാന്‍ തീരുമാനം. ജൂലൈ ഒന്നുമുതല്‍ 13 അക്കത്തിലേക്ക് മാറ്റാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാര്‍ഡ് സൈ്വപ്പിങ് മെഷിന്‍ പോലുള്ള ഒരു ഉപകരണത്തില്‍ നിന്ന് അടുത്ത ഉപകരണത്തിലേക്ക് ആശയ വിനിമയം നടത്തുന്ന സിംകാര്‍ഡുകളുടെ നമ്പറുകളാണ് 13 അക്കത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.
അതേസമയം മൊബൈല്‍ നമ്പര്‍ 13 അക്കത്തിലേക്ക് മാറുമെന്ന പ്രഖ്യാപനം ഉപഭോക്താക്കളെ ഞെട്ടിച്ചിരുന്നു. വാര്‍ത്ത തെറ്റിദ്ധാരണയുണ്ടാക്കിയതിനെ തുടര്‍ന്ന് നിലവില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകളുടെ 10 അക്ക നമ്പറുകള്‍ മാറില്ലെന്ന് ടെലികോം വകുപ്പ് അറിയിച്ചു. നിലവിലെ 10 അക്ക നമ്പര്‍ ഒരു കാരണവശാലും മാറ്റാന്‍ തീരുമാനമില്ലെന്നും വകുപ്പ് അറിയിച്ചു.
സാധാരണ ഉപയോക്താക്കള്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ക്ക് പേഴ്‌സണ്‍ ടു പേഴ്‌സണ്‍(പി ടു പി) സിം കാര്‍ഡുകള്‍ എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ പുതിയ നിര്‍ദേശം ഉപയോക്താക്കളെ ബാധിക്കുന്നതല്ലെന്നും ടെലികോം പറയുന്നു.
അതേസമയം 10 അക്ക നമ്പര്‍ പരമാവധി ഉപയോക്താക്കളില്‍ എത്തിയ സാഹചര്യത്തില്‍ നമ്പര്‍ സിസ്റ്റത്തില്‍ മാറ്റം വരാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. നിലവില്‍ 10 അക്ക നമ്പര്‍ തുടരുമെങ്കിലും അതിന് മുന്‍പില്‍ സംസ്ഥാന ഡിജിറ്റായോ സേവന ദാതാവിന്റെ ഡിജിറ്റായോ മൂന്നക്കം കൂടി ഭാവിയില്‍ വരാന്‍ സാധ്യതയുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗം ജനസംഖ്യയേക്കാള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നമ്പറുകള്‍ നല്‍കാന്‍ ഇല്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ നമ്പര്‍ മാറ്റില്ലെന്നും അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  10 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  10 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  10 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  10 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  10 days ago