HOME
DETAILS
MAL
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശുഹൈബിന്റെ ഉപ്പയുടെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറും - ചെന്നിത്തല
backup
February 22 2018 | 04:02 AM
കണ്ണൂര്‍: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ ഉപ്പ നല്കിയ കത്ത് മുഖ്യമന്ത്രിക്കു കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ മറുപടി അറിഞ്ഞ ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മൂന്നു മണിക്കു ചേരുന്ന യു.ഡി.എഫ് നേതൃ യോഗത്തിലായിരിക്കും തീരുമാനം. സുധാകരന്റെ സമരം മുന്നോട്ടു കൊണ്ടു പോവുന്നതിലടക്കം ഇതില്‍ തീരുമാനമുണ്ടാവും.
ആകാശിന്റെ മൊഴി പുറത്തു വന്നതോടെ തന്നെ കൊലപാതകത്തിലെ സി.പി.എമ്മിന്റെ വ്യക്തമായതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഫലപ്രദമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുടക്കോഴിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് അവധിയില്‍ പോയതെന്തിനെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."