HOME
DETAILS

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

  
December 13 2024 | 13:12 PM

Kuwait to Extend Family Visit Visa Duration to Three Months

കുവൈത്തിൽ കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തുമെന്ന് ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനി വ്യക്തമാക്കി. വിസ കച്ചവടം നടത്തുന്നവർക്കെതിരെ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവോ, പത്തായിരം ദിനാർ വരെ പിഴയോ ചുമത്തുമെന്നും കഴിഞ്ഞ ദിവസം പ്രാദേശിക ചാനലുമായി സംസാരിക്കുമ്പോൾ അൽ അദാനി പറഞ്ഞു.

ഒരു മാസത്തെ കാലയളവാണ് നിലവിൽ വിസിറ്റിംഗ് വിസക്ക് അനുവദിക്കുന്നത്. കൂടാതെ വിദേശികൾക്ക് അഞ്ച് വർഷം വരെ കുവൈത്തിൽ സ്ഥിര താമസാവകാശം നേടാനും നിയമം അനുവദിക്കുന്നുണ്ട്. കാബിനറ്റ് തീരുമാനമനുസരിച്ച് റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷത്തെ റെസിഡൻസി അനുവദിക്കും. വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ റെസിഡൻസ് വിസയും നൽകും.

വിസ ഫീസ് ഘടന പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുകയും, സമിതിയുടെ നിർദ്ദേശമനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അലി അൽ അദാനി വ്യക്തമാക്കി. അതേസമയം സന്ദർശന വിസയുടെ കാലാവധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

നിയമലംഘനങ്ങൾ 'സഹ്ൽ' ആപ്ലിക്കേഷൻ വഴി അറിയിപ്പ് നൽകും. തുടർന്നും നിർദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ, പുതിയ റസിഡൻസ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

Kuwait's Ministry of Interior has announced plans to extend the duration of family visit visas from one month to three months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  an hour ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  2 hours ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  2 hours ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  2 hours ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  2 hours ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  3 hours ago
No Image

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Football
  •  3 hours ago
No Image

'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും

Kerala
  •  3 hours ago
No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  3 hours ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  4 hours ago