HOME
DETAILS

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

  
Web Desk
December 13, 2024 | 10:00 AM

Priyanka Gandhi Attacks BJP RSS on loksabha

ന്യൂഡല്‍ഹി: ലോക്‌സഭിലെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാഗാന്ധി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷാകവചമാണ് ഭരണഘടനയെന്നും അതിനെ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ സത്യം വെളിപ്പെടുമെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി ഉന്നാവ് കേസ് പരാമര്‍ശിച്ചാണ് തന്റെ പ്രസംഗത്തിനു തുടക്കം കുറിച്ചത്.

'നമ്മുടെ ഭരണഘടന നീതിയുടേയും ഐക്യത്തിന്റേയും അഭിപ്രായസ്വാതന്ത്ര്യത്തിന്റേയുമെല്ലാം സംരക്ഷണകവചമാണ്. അത് ജനങ്ങളെ സംരക്ഷിച്ചുപിടിക്കുന്നു. എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ, 10 വര്‍ഷമായി ഭരണകക്ഷി ആ കവചത്തെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്. - പ്രിയങ്ക പറഞ്ഞു. 

യുപിയിലെ സംഭല്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്തെ ജനങ്ങളുടെ ദുഃഖങ്ങളും പ്രിയങ്ക പങ്കുവച്ചു. ''സംഭലില്‍നിന്ന് ചില കുടുംബങ്ങള്‍ എന്നെ കാണാനെത്തിയിരുന്നു. രണ്ടു കുട്ടികള്‍ കൂട്ടത്തിലുണ്ടായിരുന്നു. ഒരാള്‍ക്ക് എന്റെ മകന്റെ പ്രായമാണ്. തയ്യല്‍ക്കാരനായിരുന്നു അച്ഛന്‍. രണ്ടുപേരെയും പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. വെടിവയ്പ്പില്‍ അച്ഛന്‍ കൊല്ലപ്പെട്ടു. ഡോക്ടറാകണമെന്നാണ് മുതിര്‍ന്ന കുട്ടി പറഞ്ഞത്. ഈ സ്വപ്നവും പ്രതീക്ഷയും ഇന്ത്യന്‍ ഭരണഘടനയാണ് അവന്റെ ഹൃദയത്തില്‍ നിറച്ചത്.''-പ്രിയങ്ക പറഞ്ഞു.

ഈ സര്‍ക്കാര്‍ എന്തുകൊണ്ട് ജാതി സെന്‍സസിനെ ഭയക്കുന്നുവെന്ന ചോദ്യമുയര്‍ത്തിയ പ്രിയങ്കാ ഗാന്ധി ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ എല്ലാ വഴികളും  ഈ സര്‍ക്കാര്‍ തേടുകയാണെന്നും കുറ്റപ്പെടുത്തി.  ഭരണഘടനയെ അട്ടിമറിക്കാനുളള ശ്രമത്തെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും പ്രിയങ്ക സഭയില്‍ ആവര്‍ത്തിച്ചു. 

അദാനി വിഷയം സഭയില്‍ ഉയര്‍ത്തിയ പ്രിയങ്ക ഒരു വ്യക്തിക്ക് വേണ്ടി കേന്ദ്രം എല്ലാം അട്ടിമറിക്കുകയാണെന്നും കുറ്റപ്പെടുത്തി.'142 കോടി ഇന്ത്യക്കാരെ അവഗണിച്ചുകൊണ്ട് ഒരാളെ സംരക്ഷിക്കുന്നത് രാജ്യം കാണുന്നുണ്ട്. ബിസിനസുകള്‍, പണം, വിഭവങ്ങള്‍ എന്നിവയെല്ലാം ഒരാള്‍ക്കു മാത്രം നല്‍കുന്നു. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഖനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരാള്‍ക്കു മാത്രം എന്ന നിലപാടാണ് ബിജെപിയുടേത്. '-പ്രിയങ്ക പറഞ്ഞു.

 ഇന്ത്യയുടെ ഭരണഘടനയാണ് നടപ്പാക്കേണ്ടത്, സംഘ്പരിവാര്‍ ഭരണഘടനയല്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി 14 ദിവസമായിട്ടും ഇതുവരെ പത്ത് മിനിറ്റ് പോലും മോദി സഭയില്‍ ചെലവഴിക്കാന്‍ തയാറായില്ലെന്നും പ്രിയങ്ക പറഞ്ഞു. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  6 days ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കര്‍ണാടക എംഎല്‍എ സതീശ് കൃഷ്ണ സെയിലിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

National
  •  6 days ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതിയെ മേഖലാ സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ

Kerala
  •  6 days ago
No Image

കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; അഞ്ചുപേരെ രക്ഷപ്പെടുത്തി; സവാരി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം

Kerala
  •  6 days ago
No Image

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍ 

National
  •  6 days ago
No Image

ഹജ്ജ് 2026; 1,75,025 ഇന്ത്യക്കാർക്ക് അവസരം; സഊദിയുമായി കരാർ ഒപ്പിട്ട് ഇന്ത്യ

Saudi-arabia
  •  6 days ago
No Image

വോട്ടെടുപ്പിന്റെ തലേന്ന് ബിഹാറിലേക്ക് 4 സ്‌പെഷ്യൽ ട്രെയിനുകളിൽ 6000 യാത്രക്കാർ; ചോദ്യങ്ങളുയർത്തി കപിൽ സിബൽ

National
  •  6 days ago
No Image

സഞ്ജു സാംസൺ തലയുടെ ചെന്നൈയിലേക്കെന്ന് സൂചന; പകരം രാജസ്ഥാനിൽ എത്തുക ഈ സൂപ്പർ താരങ്ങൾ

Cricket
  •  6 days ago
No Image

സിംഗപ്പൂരിലെ കർശന നിയമങ്ങൾ മടുത്തു; സമ്പന്നരായ ചൈനക്കാർ കൂട്ടത്തോടെ ദുബൈയിലേക്ക് 

uae
  •  6 days ago
No Image

പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം; വെട്ടിമാറ്റിയ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി

Kerala
  •  6 days ago