HOME
DETAILS

ജാനകി ടീച്ചര്‍ വധം; മുഖ്യപ്രതി ബഹ്‌റൈനില്‍ പിടിയിലായി

  
backup
February 22 2018 | 16:02 PM

janaki-teacher-murder-accused-arrested-at-bahrain

മനാമ: കാസര്‍കോട് ചീമേനിയിലെ പുലിയന്നൂരില്‍ റിട്ട. അധ്യാപിക വി.പി ജാനകി ടീച്ചര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതിയായ അരുണ്‍ കരുണാകരന്‍ (25) ബഹ്‌റൈനില്‍ പിടിയിലായി.

ബഹ്‌റൈനിലെ നാട്ടുകാരുടെയും സാമൂഹ്യ പ്രവര്‍ത്തകന്‍ സുബൈര്‍ കണ്ണൂരിന്റെയും ഇടപെടലിനെ തുടര്‍ന്ന് പൊലിസില്‍ കീഴടങ്ങാന്‍ തയ്യാറായ പ്രതിയുമായി വ്യാഴാഴ്ച വൈകിട്ട് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ സുബൈര്‍ കണ്ണൂര്‍ നാട്ടിലേക്ക് തിരിച്ചു.

കഴിഞ്ഞ ദിവസം നാട്ടില്‍ കൂട്ടുപ്രതികള്‍ പിടിയിലായതിനെ തുടര്‍ന്നാണ് മുഖ്യപ്രതിയായ അരുണിന്റെ പങ്കാളിത്തം പുറംലോകമറിയുന്നത്.

ഇതേത്തുടര്‍ന്ന് പൊലിസ് പ്രതിനിധിയും ആഭ്യന്തരവകുപ്പും ബഹ്‌റൈനിലെ പ്രവാസി കമ്മിഷന്‍ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ സുബൈര്‍ കണ്ണൂരുമായി ബന്ധപ്പെടുകയായിരുന്നു.

സുബൈര്‍ കണ്ണൂര്‍ ഉടന്‍തന്നെ അരുണ്‍ കരുണാകരന്‍ ജോലി ചെയ്യുന്ന ബഹ്‌റൈനിലെ സ്ഥാപന ഉടമയെ ബന്ധപ്പെട്ട് കാര്യം അറിയിച്ചു.

തുടര്‍ന്ന് ഈ സ്ഥാപനത്തില്‍തന്നെ ജോലി ചെയ്യുന്ന അരുണിന്റെ മാതൃസഹോദരിയുടെ മകനെയും ചില നാട്ടുകാരെയും ഒപ്പം കൂട്ടി അരുണുമായി സംസാരിച്ച് നാട്ടില്‍ ചെന്ന് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

സമ്മര്‍ദ്ധങ്ങള്‍ക്കൊടുവില്‍ അരുണ്‍ കീഴടങ്ങാന്‍ തയ്യാറാവുകയും വ്യാഴാഴ്ച വൈകിട്ട് സുബൈര്‍ കണ്ണൂരിന്റെ കൂടെ എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തുന്ന പ്രതിയെ എയര്‍പോര്‍ട്ടില്‍ പൊലിസ് അറസ്റ്റു ചെയ്യുമെന്നാണറിയുന്നത്.

ബഹ്‌റൈനില്‍ ഒരു കച്ചവട സ്ഥാപനത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ജോലി ചെയ്തു വരികയാണ് അരുണ്‍. ചീമേനി സ്വദേശികളാണിവിടെയുള്ള സഹ പ്രവര്‍ത്തകരിലേറെയും.

അവസാനമായി 2017 നവംബറിലാണ് മൂന്നു മാസത്തെ ലീവിന് അരുണ്‍ നാട്ടിലേക്ക് പോയത്.

തുടര്‍ന്ന് ഫെബ്രുവരി 4ന് മടങ്ങിയെത്തി ജോലിയില്‍ പ്രവേശിച്ചിരുന്നെങ്കിലും ഒരു കൊലപാതകം നടത്തിയ നേരിയ സംശയം പോലും അരുണില്‍ പ്രകടമായിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.

മദ്യലഹരിയില്‍ തന്റെ കൂട്ടുകാര്‍ പറഞ്ഞത് താന്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ അരുണ്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

അരുണ്‍ നാട്ടിലായിരിക്കെ 2017 ഡിസംബര്‍ 13നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ടീച്ചറുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൂടിയായിരുന്ന മറ്റു രണ്ടു കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്നാണ് ടീച്ചറെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് കരുതപ്പെടുന്നത്.

കൊലപാതകത്തില്‍ പങ്കാളികളായ മറ്റു രണ്ടു പ്രതികളായ റിനീഷ്, വിശാഖ് എന്നിവരെ കഴിഞ്ഞ ദിവസം പൊലിസ് പിടികൂടിയിരുന്നു. കൊല്ലപ്പെട്ട ജാനകി ടീച്ചറുടെ ഭര്‍ത്താവ് കളത്തേര കൃഷ്ണന്റെ കഴുത്തിന് ഇവരുടെ ആക്രമണത്തില്‍ മാരകമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൊലപാതം നടന്നതിന്റെ 10 ദിവസം മുന്‍പും പ്രതികള്‍ ടീച്ചറുടെ വീട്ടില്‍ മോഷണത്തിനെത്തിയിരുന്നതായി പ്രതികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അന്ന് റോഡില്‍ ആളനക്കം കണ്ട് പിന്മാറിയ പ്രതികള്‍ പിന്നീട് കൃത്യമായ കരുനീക്കത്തോടെയാണ് രണ്ടാം ശ്രമത്തില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയത്.

പ്രസ്തുത ദിവസം തൊട്ടടുത്തുള്ള അയ്യപ്പ ഭജന മഠത്തില്‍ ഉത്സവമായിരുന്നതിനാല്‍ ജാനകി ടീച്ചറുടെയും ഭര്‍ത്താവിന്റെയും നിലവിളി മറ്റാരും കേട്ടിരുന്നില്ല.

രാത്രി 9.30 തോടെ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തുന്ന പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്യും. പ്രതിയുമായി പുറപ്പെട്ട വിവരം അന്വേഷണ ഉദ്യോഗസ്ഥരെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a day ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  a day ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago