ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് സ്വന്തമായി ചികിത്സിക്കാന്‍ അധികാരമില്ലെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ഫിസിയോതെറാപ്പിസ്റ്റുകള്‍ ഡോക്ടര്മാരല്ലാത്തതിനാല് സ്വന്തമായി ചികിത്സിക്കാന്‍ അധികാരമില്ലെന്ന് ആരോഗ്യവകുപ്പ്. മെഡിക്കല്‍ കൗണ്‍സില്‍ നിയമങ്ങളനുസരിച്ച് ഫിസിയോ തെറാപ്പി പാരാമെഡിക്കല്‍ കോഴ്സ് മാത്രമാണ്. എം.ബി.ബി.എസ് കഴിഞ്ഞ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാകൂവെന്നും സ്വകാര്യചികിത്സ കുറ്റകരമാണെന്നും ആരോഗ്യ വകുപ്പിറക്കിയ ഉത്തരവില്‍ പറയുന്നു. ഫിസിയോതെറാപ്പിസ്റ്റുകള്‍ പേരിനൊപ്പം ഡോക്ടര്‍ എന്ന് വയ്ക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. ഫിസിയോ തെറാപ്പിസ്റ്റുകളുടെ സ്വതന്ത്ര ചികിത്സ വ്യാപകമായതിനെത്തുടര്‍ന്ന് ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സര്‍ക്കാരിനെ സമീപിച്ചത്.
അന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് സ്വതന്ത്ര ചികിത്സ അനുവദിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഫിസിയോതെറാപ്പിസ്റ്റുകള്‍ കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയുമായിരുന്നു. എന്നാല്‍, മുന്‍ സര്‍ക്കാര്‍ സ്റ്റേ നീക്കാനുള്ള നടപടി സ്വീകരിച്ചില്ല. ഈ സര്‍ക്കാര്‍ വന്നതിനുശേഷം വീണ്ടും ഐ.എം.എ സര്‍ക്കാരിനെ സമീപിച്ചു. ഫിസിയോ തെറാപ്പിസ്റ്റുകളുടെ സ്വതന്ത്ര ചികിത്സ സ്റ്റാഫ് നഴ്സ് രോഗികളെ ചികിത്സിക്കുന്നതിന് തുല്യമാണെന്നും അടിസ്ഥാന യോഗ്യതയായ എം.ബി.ബി.എസ് ഇല്ലാത്തവര്‍ വൈദ്യശാസ്ത്രത്തില്‍ പ്രാക്ടീസ് ചെയ്യുന്നത് പൊതുജനാരോഗ്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ഐ.എം.എ സര്‍ക്കാരിന് നല്കിയ കത്തില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."