HOME
DETAILS

കോടതി കയറി ഹാമര്‍ത്രോ

  
കിരൺ പുരുഷോത്തമൻ
November 12, 2024 | 8:47 AM

Hammerthrown into court- sports

കൊച്ചി: ഇന്നലെ മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന സീനിയർ ആൺകുട്ടികളുടെ ഹാമർത്രോയിൽ സ്വർണം ആർക്കെന്നറിയാൻ കോടതി വിധിവരണം. മത്സരത്തിൽ ഒന്നാമതെത്തിയ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിയായ വി.വി രോഹിത് ചന്ദ്രൻ കോടതിയുടെ നിർദേശപ്രകാരമാണ് മത്സരിച്ചത്. പാലക്കാട് ജില്ലയിൽ നടന്ന ഹാമറിൽ മൂന്ന് തവണയും ഫൗളായതിനെ തുടർന്ന് രോഹിത്തിനെ അയോഗ്യേനാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് രോഹിത് കോടതിയെ സമീപിച്ചത്.

കോൺക്രീറ്റ് ചെയ്യേണ്ട സ്ഥലത്തിന് പകരം മണ്ണിട്ട സ്ഥലത്താണ് മത്സരം നടത്തിയതെന്നും കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ വെള്ളിയും ദേശീയതലത്തിൽ ആറാം സ്ഥാനവും നേടിയതിന്റെ സർട്ടിഫിക്കറ്റുകളും കാണിച്ചതോടെ രോഹിത്തിന് കോടതി മത്സരിക്കാൻ അനുമതി നൽകി. എന്നാൽ മെഡൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ നൽകുന്നത് അന്തിമവിധിക്ക് ശേഷമായിരിക്കണമെന്നും കോടതി അറിയിച്ചു.
ഉത്തരവ് വന്നതിനെ തുടർന്ന് മത്സരത്തിനിറങ്ങിയ രോഹിത് 57.97 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി.

കേസ് നടക്കുന്നതിനാൽ ഒന്നാം സ്ഥാനക്കാരനെ പ്രഖ്യാപിക്കാൻ സാധിച്ചില്ല. വിധി അനുകൂലമായാൽ രോഹിതിന് സ്വർണം ലഭിക്കും. അല്ലാത്തപക്ഷം രണ്ടാമനായി ഫിനിഷ് ചെയ്ത എറണാകുളം കീരംപാറ സെന്റ് സ്റ്റീഫൻ എച്ച്.എസ്.എസിലെ ജോൺസ് ഡൊമനിക് വിജയിയാകും. പരീശീലനത്തിനിടെ നടുവിന് ക്ഷതമേറ്റതിനെ തുടർന്ന് രണ്ടാഴ്ച്ചയായി പൂർണ വിശ്രമത്തിലായിരുന്ന രോഹിത് മത്സര ദിവസമായ ഇന്നലെയാണ് ഹാമർ കൈയിലെടുക്കുന്നത്.

തനിക്ക് മത്സരിക്കാൻ അനുമതി നൽകിയ കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് താരം. പാലക്കാട് ഒളിംപിക് അത്‌ലറ്റിക് ക്ലബ്ബിൽ അശ്വിൻ ഹരിദാസിന്റെ കീഴിലാണ് രോഹിത് പരിശീലിക്കുന്നത്. പൊലിസ് ഉദ്യോഗസ്ഥനായ കെ.സി വിനുവിന്റെയും അധ്യാപികയായ വി.എസ് ശിൽപ്പയുടെയും മകനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്; റെക്കോര്‍ഡില്‍ തന്നെ

Kerala
  •  4 days ago
No Image

'എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം'; ഐക്യത്തില്‍ നിന്നുള്ള  എന്‍എസ്എസ് പിന്മാറ്റത്തില്‍ വെള്ളാപ്പള്ളി

Kerala
  •  4 days ago
No Image

22ാം വയസ്സിൽ ലോക റെക്കോർഡ്; കിരീടം നഷ്‌ടമായ മത്സരത്തിൽ ചരിത്രമെഴുതി ബേബി എബിഡി

Cricket
  •  4 days ago
No Image

പത്മവിഭൂഷണ്‍: പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം,നിലപാട് വ്യക്തമാക്കി വിഎസിന്റെ മകന്‍

Kerala
  •  4 days ago
No Image

ഐക്യം പ്രായോഗികമല്ല; എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്നും പിന്മാറി എൻഎസ്എസ്

Kerala
  •  4 days ago
No Image

'ഏത് പട്ടിക്ക് വേണം പത്മഭൂഷണ്‍, എനിക്ക് വേണ്ട, തന്നാലും ഞാന്‍ വാങ്ങില്ല....അതൊക്കെ പണം കൊടുത്താല്‍ കിട്ടുന്നതല്ലേ' സോഷ്യല്‍ മീഡിയയില്‍ വൈറലായി വെള്ളാപ്പള്ളിയുടെ പഴയ അഭിമുഖം

Kerala
  •  4 days ago
No Image

ചരിത്രത്തിൽ ഒരാൾ മാത്രം; റിപ്പബ്ലിക് ദിനത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ ആര്?

Cricket
  •  4 days ago
No Image

പ്രതിഷേധം കനത്തു; ഒഡീഷയില്‍ റിപ്പബ്ലിക് ദിനത്തില്‍ മാംസാഹാര വില്‍പ്പനക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

National
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എസ്ഐടി പ്രതികളുടെ മൊഴി പകർപ്പ് ഇ.ഡിക്ക് കൈമാറും

Kerala
  •  4 days ago
No Image

In Depth Story : രോഹിത് വെമുല, ഫാത്തിമ ലത്തീഫ്...: ഉന്നത വിദ്യാലയങ്ങളിൽ ആത്മഹത്യകൾ പെരുകുന്നു; ജാതി വിവേചനവും, ഇസ്‌ലാമോഫോബിയയും പ്രധാന കാരണങ്ങൾ

National
  •  4 days ago