HOME
DETAILS
MAL
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
November 12 2024 | 06:11 AM
പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് മുട്ടികുളങ്ങര എംഎസ് മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ഇന്ന് രാവിലെ 6.15ഓടെയായിരുന്നു സംഭവം.
കുഞ്ഞിനെ മുലപ്പാല്‍ കൊടുത്ത് ഉറക്കികിടത്തിയതായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടതോടെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."