HOME
DETAILS
MAL
സംസ്കാരത്തിനും ഭാഷക്കും പ്രാധാന്യം നല്‍കണമെന്ന് സി.പി.എം
backup
February 23 2018 | 03:02 AM
ചെന്നൈ: തമിഴ് സംസ്കാരത്തിനും ഭാഷക്കും പ്രാധാന്യം നല്‍കണമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്. സംസ്ഥാനത്ത് ജാതീയതയും വര്‍ഗീയതയും ശക്തിപ്രാപിക്കുകയാണ്. ഇതിനെതിരേ സംഘടിതമായ നീക്കം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങള്‍ ഐക്യത്തോടെയും സമാധാനത്തോടെയും ജീവിക്കണമെന്നതാണ് ലക്ഷ്യം. ഇന്ത്യയിലെ ജനസംഖ്യയില്‍ കൂടുതലും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇവരുടെ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."