അഞ്ചാലുംമൂട്: സെമിനാര്‍, ബോധവത്ക്കരണ ക്ലാസ്, പ്രതിക്ഞ ചൊല്ലല്‍, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയോടെ തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു.
ഐ മാള്‍ ഹാളില്‍ നടന്ന ചടങ്ങ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. എം.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വീ. ഗോപിനാഥ് അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. ബാലഗോപാല്‍, പി. എച്ച്. എന്‍ . പുഷ്പലത, മേബിള്‍, നഴ്‌സിംഗ് ട്യൂട്ടര്‍ പാര്‍വതി തുടങ്ങിയവര്‍ സംസാരിച്ചു.
ജൂനിയര്‍ എച്ച്.ഐ . വിജീഷ് പുകയില വിരുദ്ധ പ്രതിക്ഞ ചൊല്ലി. ചിത്ര രചന മത്സര വിജയികളായ ലക്ഷ്മി, മുബാറക് എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എ. രാജേഷ്, കെ. ബീന , എ.എസ്. പ്രതിഭ, ലത, മര്‍സിലിന്‍, ശ്യാമള കുമാരി, ശ്രീകുമാരി, സീജ, ശ്രീലത, ഗീതാകുമാര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശമാര്‍, ശങ്കേഴ്‌സ് ആസ്പത്രി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."