വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തി
റോഹ്തക്ക്: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. സ്കൂള്‍ വിദ്യാര്‍ഥിനിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് 18കാരനെ പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തില്‍ ഏഴുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. 11ാം ക്ലാസ് വിദ്യാര്‍ഥി പ്രദീപ് സിങ്ങിനെയാണ് കൊലപ്പെടുത്തിയത്. ഇസ്റാന ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്.
സ്കൂളില്‍ നിന്ന് പ്രദീപ് സിങ്ങിനെ പെണ്‍കുട്ടിയുടെ സഹോദരനും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് വിളിച്ചിറക്കി തൊട്ടടുത്ത വയലിലേക്ക് കൊണ്ടുപോയാണ് ആക്രമിച്ചത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മുഖം വികൃതമാക്കിയ നിലയിലാണെന്ന് പൊലിസ് അറിയിച്ചു.
പ്രദീപ് സിങ് വയലിലേക്ക് പോയ ശേഷം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വയലില്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."