HOME
DETAILS

പ്രിന്‍സിപ്പലിന്റെ ആത്മഹത്യക്ക് പിന്നില്‍ പൊലിസുകാരന്റെ മാനസിക പീഡനവും ഭീഷണിയും: നീതിതേടി കുടുംബം

  
backup
February 23 2018 | 05:02 AM

head-mistress-suicide-ashtamudi

കൊല്ലം: ഏറെ വിവാദമായ അഷ്ടമുടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ കള്ളക്കേസില്‍ പൊലിസിന്റെ അറസ്റ്റും ഒരു പൊലിസുകാരന്റെ മാനസിക പീഡനവും ഭീഷണിയുമെന്ന് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. കുണ്ടറ പെരുമ്പുഴ 'അനുപമി'ല്‍ എസ് ശ്രീദേവിയാണ് കടുത്ത മാനസിക പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

പൊലിസിന്റെ നിരന്തര പീഡനം മൂലമാണ് തന്റെ ഭാര്യ ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് പി.അപ്പുക്കുട്ടന്‍പിള്ള ദക്ഷിണ മേഖലാ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ ഭാര്യ അനുഭവിച്ച മാനസിക പീഡനം ഒരു അധ്യാപകര്‍ക്കും ഉണ്ടാകരുതെന്നും ഇതുകൊണ്ടാണ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതെന്നും അപ്പുക്കുട്ടന്‍പിള്ള വ്യക്തമാക്കി.

ചികിത്സയിലായിരുന്ന ജേഷ്ഠസഹോദരും മുന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുമായിരുന്ന രവീന്ദ്രന്‍പിള്ളയെ കാണാന്‍ പോയി തിരിച്ചുവന്നപ്പോഴാണ് ഭാര്യ മരിച്ച വിവരം അറിയുന്നത്. അടുത്ത ദിവസം രോഗം മൂര്‍ച്ഛിച്ച് ജേഷ്ഠനും മരിച്ചു. അസ്വഭാവികമായി വളരെ പെട്ടെന്ന് കുടുംബത്തിലുണ്ടായ രണ്ട് മരണവും തന്നെ തളര്‍ത്തിയെന്നും ഇതിനാലാണ് ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറിയില്‍ മദ്യം കൊണ്ടുവന്ന് കുടിക്കുന്നത് അധ്യാപികമാരുടെ ശ്രദ്ധയില്‍പ്പെട്ടു. വിവരമറിഞ്ഞ പ്രിന്‍സിപ്പല്‍ കുട്ടികളുടെ രക്ഷാകര്‍ത്താക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തി അധ്യാപകരുടെ സാന്നിദ്ധ്യത്തില്‍ സംഭവം മേലില്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങിയിരുന്നു.

എന്നാല്‍ രക്ഷാകര്‍ത്താക്കളും ബന്ധുക്കളും കുട്ടികള്‍ നിരപരാധികളാണെന്ന് കാണിച്ച് അഞ്ചാലുംമൂട് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ ഒരു കുട്ടിയുടെ പിതാവിന്റെ സഹോദരനായ പൊലിസ് ഉദ്യോഗസ്ഥന്‍ ഫോണിലൂടെയും നേരിട്ടും ശ്രീദേവിയെ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തു. പൊലിസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ ഈ കടുത്ത മാനസികപീഡനം താങ്ങാനാവാതെയാണ് ഭാര്യ ആത്മഹത്യ ചെയ്‌തെന്ന് അപ്പുക്കുട്ടന്‍ പിള്ള പറഞ്ഞു.

പ്രിന്‍സിപ്പലിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകയും സ്‌കൂളിലെ വിദ്യാര്‍ഥികയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലുണ്ടായ സംഭവവികാസങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് നേരത്തെ സഹപ്രവര്‍ത്തകരും ആരോപിച്ചിരുന്നു. പ്രിന്‍സിപ്പല്‍ ആത്മഹത്യ ചെയ്തത് വിദ്യാര്‍ത്ഥികള്‍ കള്ളക്കേസില്‍ കുടുക്കിയത് കാരണമാണെന്ന് തുടക്കത്തിലേ സംശയ ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ഈ പരാതിയില്‍ ടീച്ചറെ പൊലിസ് സ്റ്റേഷനില്‍ ഒരു ദിവസം കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തു. എന്നാല്‍ പൊലിസുകാരന്റെ ഉന്നത രാഷ്ട്രീയ ബന്ധമാണ് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  19 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago