പാവങ്ങള്‍ പാര്ട്ടിയ്ക്കൊപ്പമില്ലെന്ന് സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്
തൃശ്ശൂര്‍: പാവങ്ങള്‍ പാര്ട്ടിയ്ക്കൊപ്പമില്ലെന്ന് സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാവങ്ങളില്‍ മഹാഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമായിരുന്നു. അതില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഇത് ഗൗരവമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും റിപ്പോര്‍ട്ട് സ്വയവിമര്‍ശനം നടത്തുന്നു.
എങ്ങനെയും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി പാര്‍ട്ടിയില്‍ കടന്നു വരുന്നു. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെത്തന്നെ വെല്ലുവിളിക്കുന്നു. അതുവരെ പാര്‍ട്ടി നല്കിയ അംഗീകാരവും സഹായവുമെല്ലാം വിസ്മരിക്കുന്നു. പാര്‍ലമെന്ററി സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ കാണിക്കുന്ന വ്യക്തിപരമായ ആഗ്രഹങ്ങളും ഇടപെടലുകളും സംഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതില്‍ എത്തുന്നു. പാര്‍ട്ടി നേതൃത്വത്തിലുണ്ടായ ഇത്തരം സംഭവങ്ങള്‍ താഴോട്ട് കിനിഞ്ഞിറങ്ങിയെന്നും അതിന്റെ ദൂഷ്യങ്ങള്‍ ചില പ്രദേശങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
കാലം മാറുന്നതിനനുസരിച്ച് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഗുണനിലവാരം അത്രയ്ക്ക് വര്‍ധിക്കുന്നില്ല. സി.പി.എം ഒരു സ്വതന്ത്രശക്തിയായി വളരുന്നില്ല എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."