ചോരക്കളമായി ഗൗഥ; മരണം 400കവിഞ്ഞു, കൊല്ലപ്പെട്ടവരില്‍ 150 കുട്ടികള്‍
ഡമസ്കസ്: സിറിയന്‍ വിമതപ്രദേശമായ കിഴക്കന്‍ ഗൗഥയില്‍ സര്‍ക്കാര്‍ സൈനിക ആക്രമണം തുടരുന്നു. റഷ്യന്‍ പിന്തുണയോടെ ബഷാറുല്‍ അസദിന്റെ സൈന്യം നടത്തുന്ന ആക്രമണത്തില്‍ അഞ്ചു ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു.
ഇതില്‍ 150 കുട്ടികളും ഉള്‍പെടുന്നു.
2120ല്‍ അധികം ആളുകള്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച രൂക്ഷമായ ആക്രമണമുണ്ടായത് കഫ്ര്‍ ബട്ട്ന നഗരത്തിലാണെന്ന് മനുഷ്യാവകാശ സംഘടനയുടെ സിറിയന്‍ നിരീക്ഷക സംഘം പറഞ്ഞു. 300ല്‍ അധികം ആളുകള്‍ക്ക് വ്യോമാക്രമണത്തില്‍ പരുക്കേറ്റു.
വിമതരുടെ ശക്തികേന്ദ്രമായി സിറിയയില്‍ ബാക്കിയുള്ള ഏക പ്രദേശമാണ് കിഴക്കന്‍ ഗൗഥ. 2013 മുതല്‍ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. തുടര്‍ച്ചയായ ബോംബാക്രമണങ്ങളില്‍ നഗരത്തിലെ ആറു ആശുപത്രികള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ന്നിരിക്കുകയാണ്. ഓരോ മിനുറ്റുകളിലും 10-20 വ്യോമാക്രമണങ്ങളാണ് നടക്കുന്നത്. ഭക്ഷണമോ മരുന്നുകളോ അഭയകേന്ദ്രങ്ങളോ ഒന്നുമില്ലാത്ത അവസ്ഥയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."