HOME
DETAILS
MAL
ദേവസ്വം ബോര്‍ഡുകള്‍ക്കെതിരായ ഹരജിയില്‍ വാദം പൂര്‍ത്തിയായി
backup
February 23 2018 | 21:02 PM
കൊച്ചി: ദേവസ്വം ബോര്‍ഡുകളുടെ രൂപീകരണം ഭരണഘടനാവിരുദ്ധമാണെന്നും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നല്കിയ ഹരജിയില്‍ വാദം പൂര്‍ത്തിയായി. തുടര്‍ന്ന് ഡിവിഷന് ബെഞ്ച് ഹരജി വിധി പറയാന്‍ മാറ്റി. ദേവസ്വം ബോര്‍ഡുകളുടെ ഭരണം രാഷ്ട്രീയപാര്‍ട്ടികളുടെയും മുന്നണികളുടെയും താല്പര്യത്തിനനുസരിച്ചാണെന്നും ഹിന്ദുമത വിശ്വാസപ്രകാരമല്ലെന്നും ആരോപിച്ചാണ് ഹരജി നല്‍കിയത്.
ഹരജിക്കാരനുവേണ്ടി സുപ്രിംകോടതി അഭിഭാഷകന് മോഹന്‍ പരാശരനാണ് ഹാജരായത്. സുബ്രഹ്മണ്യ സ്വാമിയും കേസില്‍ കക്ഷിയായിരുന്നു. ടി.ജി മോഹന്‍ദാസാണ് ഹരജി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."