HOME
DETAILS
MAL
സുധാകരന്റെ സമരം ആറാം ദിവസത്തിലേക്ക്
backup
February 23 2018 | 21:02 PM
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ. സുധാകരന് നടത്തുന്ന നിരാഹാര സത്യഗ്രഹം അഞ്ചു ദിവസം പിന്നിട്ടു. ആരോഗ്യനില വഷളായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ജില്ലാ കലക്ടര്‍ക്കും ഡി.എം.ഒയ്ക്കും റിപ്പോര്‍ട്ട് നല്കി. നിരാഹാരം അവസാനിപ്പിക്കണമെന്ന് കലക്ടര്‍ സുധാകരനോടും ഡി.സി.സി പ്രസിഡന്റെ് സതീശന് പാച്ചേനിയോടും നോട്ടിസ് വഴി ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സുധാകരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."