ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹം
തൊടുപുഴ: ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗര്‍.
ഈ രംഗത്തെ നിയമനങ്ങള്‍ക്ക് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപപ്പെടുത്താനുള്ള യുഡിഎഫ് ഗവണ്മെന്റിന്റെ തീരുമാനം വ്യാപകമായി വിമര്‍ശിക്കപ്പെട്ടതാണ്. അഴിമതിയുടെ മൊത്തക്കച്ചവടം ലഷ്യംവച്ചാണ് റിക്രൂട്ട്മെന്റ് ബോര്‍ഡ് ഉണ്ടാക്കുന്നതെന്ന ആക്ഷേപം അങ്ങാടിപ്പാട്ടായി മാറിയിരുന്നു.
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് ശിവഗിരിയില്‍നിന്നും കൊടുക്കുന്ന എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന് പറഞ്ഞ് ആരംഭത്തില്‍തന്നെ വിവാദങ്ങളും ഉയര്‍ത്തി വിട്ടിരുന്നു. പിന്നോക്ക-അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന ഉദ്യോഗ നിയമനങ്ങളില്‍ തീരെ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ന്യായമായ പരാതിക്കും പരിഹാരം ഉണ്ടാകാനുള്ള സാധ്യത പുതിയ തീരുമാനത്തലൂടെ തെളിയുന്നുണ്ട്. ഇത്തരത്തില്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനം എല്ലാവരും സ്വാഗതം ചെയ്യണമെന്നും വിദ്യാസാഗര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."