പ്രധാനമന്ത്രിയുടെ നഴ്‌സ് പരാമര്‍ശം ഖേദകരം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മേഘാലയയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കേരളത്തിലെ നഴ്‌സുമാരെക്കുറിച്ച് നടത്തിയ പരാമര്‍ശം അങ്ങേയറ്റം ഖേദകരമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇറാക്കില്‍ ഐ.എസ് ഭീകരരുടെ പിടിയില്‍ നിന്ന് മലയാളി നഴ്‌സുമാരെ രക്ഷിച്ചത് തന്റെ സര്‍ക്കാരായിരുന്നെന്നും അവര്‍ ക്രിസ്ത്യാനികള്‍ ആയിരുന്നെന്നുമുള്ള പ്രധാന മന്ത്രിയുടെ പ്രസംഗത്തെ വിമര്‍ശിച്ചു കൊണ്ടാണ് ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാന മന്ത്രി എന്ന നിലയില്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ വാക്കുകളാണിവയെന്ന് ഉമ്മന്‍ ചാണ്ടി കത്തില്‍ അറിയിച്ചു.
ഇറാക്കില്‍ ഐ.എസ് ഭീകരര്‍ ബന്ധികളാക്കിയ 46 മലയാളി നഴ്‌സമുമാരെ 2014 ജൂലൈയിലാണ് നാട്ടിലെത്തിച്ചത്. അന്നത്തെ യു.ഡി.എഫ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സംയുക്തമായി ശ്രമിച്ചിട്ടായിരുന്നു അത്. അന്ന് അവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത് നഴ്‌സുമാര്‍ ക്രിസ്ത്യാനികള്‍ ആയിരുന്നതു കൊണ്ടല്ല, മറിച്ച് ഇന്ത്യക്കാര്‍ എന്ന ഒറ്റ വികാര ത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
രാഷ്ട്രീയത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ സ്വഭാവികമാണ്. എന്നാല്‍ അങ്ങ് എല്ലാവരുടെയും പ്രധാന മന്ത്രിയാണെന്ന കാര്യം വിസ്മരിച്ചുകൊണ്ട് ആകരുതെന്ന് ഉമ്മന്‍ ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."