ആര്‍ദ്രം ദൗത്യം: മെഡിക്കല്‍ കോളജുകള്‍ക്ക് 12 കോടി
തിരുവനന്തപുരം: ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജുകള്‍ക്ക് 11.8666 കോടി രൂപ കൂടി അനുവദിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് രണ്ട് കോടി, ആലപ്പുഴ മെഡിക്കല്‍ കോളജ് 1.8766 കോടി, കോട്ടയം മെഡിക്കല്‍ കോളജ് 1.99 കോടി, കോഴിക്കോട് മെഡിക്കല്‍ കോളജ് രണ്ട് കോടി, തൃശൂര്‍ മെഡിക്കല്‍ കോളജ് രണ്ട് കോടി, മഞ്ചേരി മെഡിക്കല്‍ കോളജ് 1 കോടി, എറണാകുളം മെഡിക്കല്‍ കോളജ് 1 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്.
ഉപകരണങ്ങള്‍ വാങ്ങുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, രോഗികള്‍ക്കായുള്ള അനൗണ്‍സ്മെന്റ് സംവിധാനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് തുക അനുവദിച്ചത്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒ.പി. നവീകരണത്തിനായി രണ്ട് ഘട്ടങ്ങളിലായി എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കും നേരത്തെ തുക അനുവദിച്ചിരുന്നു.
ആദ്യഘട്ടമായി 12.92 കോടി രൂപയും രണ്ടാം ഘട്ടമായി 38.8984 കോടി രൂപയുമാണ് അനുവദിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."