HOME
DETAILS

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

  
Web Desk
October 31, 2024 | 11:12 AM

Israel Launches Airstrikes in Southern Lebanon Following Evacuation Order

തെല്‍ അവീവ്: ദക്ഷിണ ലബനാനില്‍ നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ട് പിന്നാലെ ആക്രമണം നടത്തി ഇസ്‌റഅഈല്‍. ബലാബേക്ക് മേഖലയിലാണ് ആക്രമണമുണ്ടായത്. അഭയാര്‍ഥി ക്യാംപ് ഉള്‍പ്പടെ ഒഴിയണമെന്നായിരുന്നു ഇസ്‌റാഈല്‍ അന്ത്യശാസനം. അന്ത്യശാസനം നല്‍കി മണിക്കൂറുകള്‍ക്കകം ആക്രമണവുമുണ്ടായി. 20ഓളം വ്യോമാക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഞ്ചെണ്ണം സിറ്റിക്കുള്ളില്‍ തന്നെയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുമെന്നാണ് ഇസ്‌റാഈല്‍ മുന്നറിയിപ്പ്. ഇസ്‌റാഈല്‍ പ്രതിരോധസേന എക്‌സിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌റാഈല്‍ ആക്രമണം നടത്തിയ സ്ഥലത്താണ് റാഷിദേഹ് അഭയാര്‍ഥി ക്യാംപ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ഫലസ്തീന്‍ അഭയാര്‍ഥികളാണ് ക്യാമ്പില്‍ കഴിയുന്നത്. വ്യാഴാഴ്ചയും ലബനാനെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.

തലസ്ഥാനമായ ബെയ്‌റൂത്തിനേയും ബെക്ക താഴ്‌വരയേയും ബന്ധിപ്പിക്കുന്ന അരായ-ഖാലെ റോഡിന് നേരെ ഡ്രോണാക്രമണം ഉണ്ടായി. ബുധനാഴ്ച ഇതേപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഹിസ്ബുല്ലയുടെ വാനിന് നേരെയും ആക്രമണം നടന്നിരുന്നു.

വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിച്ചുവെന്നാണ് ഇസ്‌റാഈല്‍ അറിയിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago