HOME
DETAILS

കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന് പ്രയത്‌നിക്കുന്നുണ്ട്: മന്ത്രി

  
backup
February 24, 2018 | 11:23 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%8e%e0%b4%82%e0%b4%ac%e0%b4%be


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന തീര്‍ഥാടകര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഹജ്ജ് ഹൗസില്‍ ഹജ്ജ് കാര്യ വകുപ്പു മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വഹിച്ചു.
കരിപ്പൂരില്‍ നിന്ന് ഇത്തവണ ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കുന്നതിന് കഠിന പ്രയത്‌നം നടത്തി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായി. ഹമീദ് മാസ്റ്റര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, ശരീഫ് മണിയാട്ടുകുടി, എ. കെ.അബ്ദുറഹിമാന്‍, എസ്. നസ്‌റുദ്ദീന്‍, ഇ.കെ. അഹമ്മദ്കുട്ടി, എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, പി.പി. അബ്ദുറഹിമാന്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. അബ്ദുറഹിമാന്‍ സംസാരിച്ചു. ഹജ്ജ് കോ ഓഡിനേറ്റര്‍ എന്‍.പി. ഷാജഹാന്‍ ക്ലാസിന് നേതൃത്വം നല്‍കി. മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ. നിഷാദ്, കെ.ടി. അബ്ദുറഹിമാന്‍, ജില്ലാ ട്രെയിനര്‍ കണ്ണിയന്‍ മുഹമ്മദാലി സംസാരിച്ചു. ഹാജിമാര്‍ക്കുള്ള ക്ലാസ് മാര്‍ച്ച് 17 വരെ വിവിധ ജില്ലകളില്‍ നടക്കും. ഇത് സംബന്ധിച്ച വിവരം ഹജ്ജ് ട്രെയിനര്‍മാര്‍ മുഖേന അറിയിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  a day ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  a day ago
No Image

'സമാധാനവും സൗഹൃദവും നിലനിൽക്കട്ടെ..'; ഡ്രസ്സിങ് റൂമിൽ ഹൃദയസ്പർശിയായ കത്തെഴുതി വച്ച് ഇറാന്റെ മാന്യമായ മടക്കം!

Football
  •  a day ago
No Image

പ്രിയദര്‍ശിനി പദ്ധതി തുടരാം; സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

Kerala
  •  a day ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  a day ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  a day ago
No Image

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

Football
  •  a day ago
No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  a day ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  a day ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  a day ago