HOME
DETAILS

പ്രവാസിയുടെ മരണം: സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കും

  
backup
February 24, 2018 | 11:23 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%aa


കൊല്ലം: പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കും. ആത്മഹത്യ ചെയ്ത സുഗതന്റെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുക. അതേ സമയം പാര്‍ട്ടിക്കാരാണ് തന്റെ പിതാവിന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ച് സുഗതന്റെ മകന്‍ സുനില്‍ രംഗത്തെത്തി. വയല്‍ നികത്തിയ സ്ഥലത്ത് നിര്‍മിച്ച വര്‍ക്‌ഷോപ്പിനെതിരേ സമരം നടത്തിയ പാര്‍ട്ടിക്കാര്‍ തന്നെ പണം ആവശ്യപ്പെട്ടിരുന്നു. ചെറിയ തുകയായിരുന്നെങ്കില്‍ പിതാവ് നല്‍കാന്‍ തയാറായിരുന്നു. വര്‍ക്‌ഷോപ്പ് നിര്‍മാണത്തിനായി മാത്രം മൂന്ന് ലക്ഷത്തോളം രൂപ ചെലവായിരുന്നു. ഇതേ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് പണം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെത്തിയതെന്നും സുനില്‍ പറഞ്ഞു.
വര്‍ക് ഷോപ്പ് നിര്‍മാണത്തിനെതിരേ എ.ഐ.വൈ.എഫ് രംഗത്തെത്തിയതില്‍ മനംനൊന്താണ് ദീര്‍ഘകാലം പ്രവാസിയായിരുന്ന ഐക്കരക്കോണം ആലന്‍കീഴില്‍ സുഗതന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ പുനലൂരില്‍ മൃതദേഹവുമായെത്തിയ ആംബുലന്‍സ് ജില്ലാ ഓട്ടോ മൊബൈല്‍ വര്‍ക്‌ഷോപ്പ് അസോസിയേഷനും നാട്ടുകാരും ചേര്‍ന്ന് തടയുകയും മൃതദേഹവുമായി റോഡ് ഉപരോധിക്കുകയും ചെയ്തു. സുഗതന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്ത് കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലിസ് എത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന ഉറപ്പില്‍ പ്രതിഷേധക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago