വിനോദ വകുപ്പിന് മന്ത്രാലയത്തിന്റെ രൂക്ഷ വിമര്‍ശം
റിയാദ്: സഊദിയില്‍ ഒപേര ഹൗസ് ഹൗസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിക്ക് മന്ത്രാലയത്തിന്റെ രൂക്ഷ വിമര്‍ശം. രാജ്യത്ത് ഒപേര ഹൗസ് നിര്‍മാണത്തിന്റെ പ്രാരംഭനടപടികള്‍ തുടങ്ങിയെന്ന് വെളിപ്പെടുത്തിയ അതോറിറ്റി പ്രസിഡന്റ് അഹ്മദ് അല്‍ ഖത്തീബിനാണു സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രിയും ജനറല്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റുമായ ഡോ. അവാദ് അല്‍ അവാദിന്റെ രൂക്ഷ വിമര്‍ശം.
സാംസ്കാരിക വകുപ്പിന്റെ ചുമതലകളെ കുറിച്ചു വെളിപ്പെടുത്തുന്നതിനും സംസാരിക്കുന്നതിനും ഒരു വകുപ്പിനും അധികാരമില്ലെന്നും ഒപേര ഹൗസ് നിര്‍മാണവുമായി ബന്ധപ്പെട്ട് അതോറിറ്റി പ്രസിഡന്റ് അഹ്മദ് അല്‍ ഖത്തീബ് നടത്തിയ പ്രസ്താവന ജനറല്‍ കള്‍ചറല്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിലെ ഇടപെടലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകോത്തര നിലവാരത്തിലുള്ള സംഗീത-നാടകശാലയുടെയും ഒപേര ഹൗസിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റിയാദില്‍ ആരംഭിച്ചിട്ടുണ്ടെന്നും അഹ്മദ് അല്‍ ഖത്തീബ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."