നിയമസഭാ സമ്മേളനം നാളെ മുതല്‍
തിരുവനന്തപുരം: മാര്‍ച്ച് 31ന് മുന്‍പ് സമ്പൂര്‍ണ ബജറ്റ് പാസാക്കാനുള്ള നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. ഏപ്രില്‍ നാലുവരെ 24 ദിവസങ്ങളിലായിട്ടായിരിക്കും സഭ ചേരുക.
ശുഹൈബ് വധത്തില്‍ പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കും. അട്ടപ്പാട്ടിയിലെ ആദിവാസി യുവാവ് മധുവിന്റെ ആള്‍ക്കൂട്ട കൊലപാതവും സഭയില്‍ ചര്‍ച്ചയാവും.
ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ വകുപ്പുകളിലെയും പദ്ധതികള്‍ക്ക് ആവശ്യമായ തുക സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസം മുതല്‍ തന്നെ ലഭിക്കുന്നതിന് വേണ്ടിയാണ് ബജറ്റ് മാര്‍ച്ച് 31ന് മുന്‍പ്തന്നെ പാസാക്കാന്‍ തീരുമാനിച്ചത്. മുന്‍ കാലങ്ങളില്‍ ബജറ്റ് അവതരിപ്പിച്ചശേഷം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി ഡിസംബര്‍ മാസത്തോടെ മാത്രമേ പല പദ്ധതികള്‍ക്കും ബജറ്റ് വിഹിതം ലഭിക്കുമായിരുന്നുള്ളൂ. മാര്‍ച്ച് 31നകം പണി പൂര്‍ത്തിക്കാന്‍ കഴിയാതെ വരുന്ന പദ്ധതികളില്‍ പലതും പാതിവഴിയിലാവുകയും ചെയ്യുമായിരുന്നു. ഇത് ഒഴിവാക്കാനാണ് മാര്‍ച്ച് മാസത്തില്‍തന്നെ ബജറ്റ് പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 1980ല്‍ സബ്ജക്ട് കമ്മിറ്റി നിലവില്‍ വന്ന ശേഷം മാര്‍ച്ച് 31ന് മുന്‍പ് ആദ്യമായി പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത് 2004ല്‍ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."