രാജ്യത്ത് ആദ്യമായി ഭിന്നലിംഗക്കാര്‍ക്കായി സെല്‍
തിരുവനന്തപുരം: ഭിന്നലിംഗക്കാരുടെ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ രാജ്യത്ത് ആദ്യമായി ഭിന്നലിംഗ സെല്‍ നിലവില്‍ വന്നു. തിരുവനന്തപുരം സ്വദേശികളായ ശ്യാമ.എസ്.പ്രഭ, ആര്.ദേവ് കോട്ടയം സ്വദേശികളായ ശ്രുതി, ലയ എന്നിവരെ ഭിന്നലിംഗക്കാരുടെ ഉന്നമനത്തിന് പുതുതായി രൂപീകരിച്ച സെല്ലില്‍ സര്‍ക്കാര്‍ നിയമിച്ചു. ശ്യാമയാണ് സെല്ലിന്റെ പ്രൊജക്ട് ഓഫിസര്‍. സാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ അധ്യാപികയുമാണ് എം.എഡുകാരിയായ ശ്യാമ. ഇക്കണോമിക്സ് ബിരുദധാരിയായ ലയയ്ക്കും ബി.കോംകാരിയായ ശ്രുതിക്കും പ്രോജക്ട് അസിസ്റ്റന്റുമാരായാണ് നിയമനം. ഹയര്‍സെക്കന്‍ഡറി യോഗ്യതയുള്ള ദേവ് ഓഫിസ് അസിസ്റ്റന്റാകും. നാലുപേര്‍ക്കും കരാര്‍ നിയമനമാണ്. എല്ലാവരും ഇന്ന് ചുമതലയേല്‍ക്കും. 35 പേര് പങ്കെടുത്ത അഭിമുഖ പരീക്ഷയില്‍ നിന്നാണ് നാലു പേരെ തിരഞ്ഞെടുത്തത്. സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്തുക, കൃത്യതയോടെ പദ്ധതികള്‍ നടപ്പാക്കുക,എന്നിവയെല്ലാം ഇവരുടെ ചുമതലയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."