ഗൗരിനേഹയുടെ മരണം: മനുഷ്യാവകാശ കമ്മിഷന് അഭിപ്രായം തേടി
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സര്‍ക്കാരിന്റെ അഭിപ്രായം തേടി. ആഭ്യന്തര വകുപ്പു സെക്രട്ടറി രണ്ടാഴ്ചക്കകം അഭിപ്രായം അറിയിക്കണമെന്നും മാര്‍ച്ച് 5 ന് കൊല്ലത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കുമെന്നും കമ്മിഷനംഗം കെ. മോഹന്‍കുമാര്‍ സര്‍ക്കാരിന് അയച്ച നോട്ടിസില്‍ പറയുന്നു.
തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്തതല്ലെന്ന് പിതാവ് ആര്. പ്രസന്നകുമാറും മാതാവ് ഷാലി പ്രസന്നകുമാറും സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു. ഗൗരിയോട് വിരോധമുണ്ടായിരുന്ന അധ്യാപികമാര്‍ കുട്ടിയെ അപായപ്പെടുത്തിയതാകാമെന്നും പരാതിയിലുണ്ട്.
ഗൗരി ചാടിയതല്ലെന്ന് സ്കൂള്‍ അധികൃതര്‍ തങ്ങളോട് പറഞ്ഞതാണ്. എന്നാല്‍ സഹപാഠികളുമായുള്ള പിണക്കത്തിന്റെ പേരില്‍ കുട്ടി ആത്മഹത്യ ചെയ്തതായി വരുത്താനാണ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകരുമായി അന്വേഷണ സംഘം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."