വാര്‍ത്താ വായനക്കിടെ അവതാരകരുടെ വാക്കേറ്റം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഇസ്‌ലാമാബാദ്: ചാനലുകളിലെ തര്‍ക്കങ്ങള്‍ ചിലപ്പോള്‍ കയ്യാങ്കളിയില്‍ വരെ കലാശിക്കാറുണ്ട്. എന്നാല്‍ അതെല്ലാം അതിഥികളില്‍ തമ്മിലാണ് നാം സാധാരണ കാണാറ്. എന്നാല്‍ ഇവിടെ വാര്‍ത്താ അവതാരകര്‍ തമ്മിലാണ് വാക്കേറ്റം. പാകിസ്താനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന വാര്‍ത്താ ചാനലിലെ ഈ ലൈവ് വാക്കേറ്റത്തിന്റെ വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വാര്‍ത്താ അവതരണത്തിന്റെ ഇടവേളകളില്‍ ഒന്നിലാണ് ഇരുവരും കൊമ്പുകോര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ചോരുകയായിരുന്നു.
വീഡിയോ ആണെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇരുവരും പരസ്പരം പഴിചാരുന്നതിന്റെയും പ്രൊഡക്ഷന്‍ ക്രൂവിനോട് പരാതിപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉറുദുവിലാണ് ഇവര്‍ തമ്മിലുള്ള വാക്കേറ്റം.
ഞാന്‍ എങ്ങനെയാണ് ഇവള്‍ക്കൊപ്പം വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നതെന്ന വാര്‍ത്താ അവതാരകന്റെ പരാതിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഞാന്‍ നിങ്ങള്‍ സംസാരിച്ച രീതിയെ കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു ഇതിനോടുള്ള അവതാരകയുടെ മറുപടി.
ബഹുമാനത്തോടെ വേണം തന്നോട് സംസാരിക്കാന്‍ എന്നും അവതാരക പറയുന്നുണ്ട്. അതോടെ ഞാന്‍ എങ്ങനെയാണ് നിങ്ങളെ ബഹുമാനിക്കാതിരുന്നത് എന്നായി വാര്‍ത്താ വായനക്കാരന്‍.
വിവരമില്ലാത്തവന്‍ എന്ന് അവതാരകനെ അവതാരിക വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദയവായി ശാന്തരാകൂ എന്ന് പ്രൊഡക്ഷന്‍ അംഗങ്ങള്‍ പറയുന്നതും കേള്‍ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."