വിദേശികളുടെ താമസരേഖയില്‍ തൊഴില്‍മാറ്റം അനുവദിക്കുമെന്ന പ്രചാരണം വ്യാജമെന്നു മന്ത്രാലയം
ജിദ്ദ: സഊദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ താമസരേഖയില്‍ തൊഴില്‍മാറ്റം അനുവദിക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴിലിനു പകരം മറ്റു ജോലികള്‍ ചെയ്യുന്നത് നിയമലംഘനമായിട്ടായിരിക്കും കണക്കാക്കുക.
ഇത്തരക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പ്രൊഫഷന്‍ മാറുന്നതിന് അനുവദിക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചിരുന്നു.
ഇതിനു രണ്ടു മാസത്തെ സമയപരിധിയുണ്ടെന്നും പ്രചാരണത്തിലുണ്ടായിരുന്നു. എന്നാല്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
സ്വദേശിവല്‍കരണത്തിന്റെ ഭാഗമായി വിദേശികളുടെ പ്രൊഫഷന്‍ മാറ്റുന്നതു നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ നടപടി പുനഃപരിശോധിക്കില്ലെന്നും മന്ത്രാലയം ഓര്‍മപ്പെടുത്തി. 2017 ഓഗസ്റ്റ് മുതലാണ് വിദേശികള്‍ മറ്റു തൊഴിലുകളിലേക്ക് മാറുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."